Flash News

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ; ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

May 31, 2019 , .

BJPപാലക്കാട്: ബഹു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലേറിയതുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നടന്ന ആഹ്ലാദ പ്രകടനം ചിന്മയ ജംഗ്ഷന്‍ (വിക്ടോറിയ കോളേജ് പരിസരം) മുതല്‍ അഞ്ചുവിളക്ക് വരെ നടന്നു.

പ്രസ്തുത പരിപാടിയില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം വി. നടേശന്‍, കര്‍ഷക മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ. ശിവദാസ് കണ്ണാടി, പാലക്കാട് മണ്ഡലം പ്രസിഡണ്ട് കെ.വി. വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി എം.സുനില്‍, മലമ്പുഴ മണ്ഡലം പ്രസിഡണ്ട് ഷണ്മുഖന്‍ എന്‍, ജനറല്‍ സെക്രട്ടറി പി.ബി. പ്രതാപന്‍, കൗണ്‍സിലര്‍ സി. മധു, ഒബിസി മോര്‍ച്ച പാലക്കാട് മണ്ഡലം പ്രസിഡണ്ട് ജി. പ്രഭാകരന്‍, മറ്റു ഭാരവാഹികളായ ദേവദാസ് മാത്തൂര്‍, കണ്ണന്‍ കോഴിപറമ്പ്, മഹിളാ മോര്‍ച്ച ഭാരവാഹികളായ ഷീബ, കോമളം, ശ്രീജ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

BJP1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top