ചിറ്റൂര്‍ സബ് ജയില്‍ ഇഫ്ത്വാര്‍ സ്നേഹ സംഗമം

IMG-20190531-WA0160
ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പാലക്കാട് സംയുക്തമായി സ്പെഷ്യല്‍ സബ് ജയില്‍ ചിറ്റൂരില്‍ ഇഫ്ത്വാര്‍ സ്നേഹ സംഗമം ജമാഅത്തെ ഇസ്ലാമി എച്. ആര്‍.ഡി. ട്രെയ്നര്‍ എ. പി അബ്ദുന്നാസര്‍ റമദാന്‍ സന്ദേശം നല്‍കുന്നു

ചിറ്റൂര്‍: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പാലക്കാട് സംയുക്തമായി സ്പെഷ്യല്‍ സബ് ജയില്‍ ചിറ്റൂരില്‍ നടത്തിയ ഇഫ്ത്വാര്‍ സ്നേഹ സംഗമം വേറിട്ട അനുഭവമായി. ജയില്‍ സൂപ്രണ്ട് എന്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി എച്.ആര്‍.ഡി. ട്രെയ്‌നര്‍ എ.പി അബ്ദുന്നാസര്‍ റമദാന്‍ സന്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. മുരുകദാസ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് ടി. കെ. ശിഹാബുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വി. അപ്പുകുട്ടി, എസ്‌ഐ‌ഒ ഏരിയ സമിതിയംഗം അമീന്‍ സുലൈമാന്‍ എന്നിവര്‍ക്ക് പുറമെ ജയില്‍ അന്തേവാസികളും സംഗമത്തിന് ആശംസകള്‍ നേര്‍ന്നു.

Print Friendly, PDF & Email

Related News

Leave a Comment