Flash News

രണ്ടാം മോദി മന്ത്രിസഭയിലെ പ്രമുഖര്‍; വി മുരളീധരന് വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി സ്ഥാനം

May 31, 2019 , .

mo_6ന്യൂദൽഹി: രണ്ടാം മോദി സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയാകും. മുന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോള്‍, മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്.

മോദി സര്‍ക്കാറിലെ പുതുമുഖമായ മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. കേരളത്തില്‍ നിന്നുളള വി. മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായും ചുമതലയേല്‍ക്കും.

പിയൂഷ് ഗോയലിന് ഇക്കുറി റെയില്‍വേക്ക് പുറമേ വാണിജ്യ വകുപ്പിന്റെ ചുമതല കൂടി നല്‍കി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നല്‍കിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകള്‍ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാല്‍ മാനവവിഭവശേഷി മന്ത്രിയാകും.

25 മന്ത്രിമാര്‍ക്കാണ് 58 അംഗ മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.

ആദ്യമന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക.

മന്ത്രിമാരും വകുപ്പുകളും:

1.നരേന്ദ്രമോദി (പ്രധാനമന്ത്രി) – കേന്ദ്രപേഴ്‍സണൽ മന്ത്രാലയം, ആണവമന്ത്രാലയം, ബഹിരാകാശം, പോളിസി സംബന്ധമായ മറ്റ് കാര്യങ്ങൾ, വേറെ മന്ത്രിമാർക്ക് നൽകാത്ത എല്ലാ വകുപ്പുകളും

2.രാജ്‍‍നാഥ് സിംഗ് – പ്രതിരോധം

3.അമിത് ഷാ – ആഭ്യന്തരം

4.നിതിൻ ജയ്‍റാം ഗഡ്‍കരി – പൊതുഗതാഗതം/റോഡ്/ഹൈവേ, ചെറുകിട വ്യവസായങ്ങൾ

5.ഡി വി സദാനന്ദ ഗൗഡ – രാസ, വള മന്ത്രാലയം

6.നിർമലാ സീതാരാമൻ – ധനകാര്യം, കോ‍ർപ്പറേറ്റ് അഫയേഴ്‍സ്

7.രാം വിലാസ് പസ്വാൻ – ഭക്ഷ്യ, ഉപഭോക്തൃ, പൊതുവിതരണ മന്ത്രാലയം

8.നരേന്ദ്രസിംഗ് തോമർ – കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം, പ‍ഞ്ചായത്തീരാജ്

9.രവിശങ്കർ പ്രസാദ് – നിയമം, കമ്മ്യൂണിക്കേഷൻസ്, ഐടി

10.ഹർസിമ്രത് കൗർ ബാദൽ – ഫുഡ് പ്രോസസിംഗ് വ്യവസായങ്ങൾ

11.തവർ ചന്ദ് ഗെഹ്‍ലോട്ട് – സാമൂഹ്യനീതി

12.എസ് ജയശങ്കർ – വിദേശകാര്യം

13.രമേശ് പൊഖ്‍റിയാൽ നിശാങ്ക് – മാനവശേഷി വിഭവമന്ത്രാലയം

14.അർജുൻ മുണ്ട – പട്ടികവർഗ വികസനം

15.സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമ മന്ത്രാലയം

16.ഹർഷ് വർധൻ – ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്രസാങ്കേതിക വികസനം, എർത്ത് സയൻസസ്

17.പ്രകാശ് ജാവദേക്കർ – പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, വാർത്താ വിതരണ മന്ത്രാലയം

18.പിയൂഷ് ഗോയൽ – റെയിൽവേ, വാണിജ്യം

19.ധർമേന്ദ്രപ്രധാൻ – പെട്രോളിയം, നാച്ചുറൽ ഗ്യാസ്, സ്റ്റീൽ

20.മുക്താർ അബ്ബാസ് നഖ്‍വി – ന്യൂനപക്ഷ ക്ഷേമം

21.പ്രഹ്ളാദ് ജോഷി – പാർലമെന്‍ററി കാര്യമന്ത്രി

22.മഹേന്ദ്രനാഥ് പാണ്ഡെ – സ്കിൽ ഡെവലെപ്മെന്‍റ്

23.എ ജി സാവന്ത് – ഹെവി ഇൻഡസ്ട്രീസ്

24.ഗിരിരാജ് സിംഗ് – മൃഗക്ഷേമം, ഡയറി, ഫിഷറീസ്

25.ഗജേന്ദ്ര സിംഗ് ശെഖാവത് – ജലവകുപ്പ്

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ:

1.സന്തോഷ് കുമാർ ഗാംഗ്‍വർ – തൊഴിൽ

2.റാവു ഇന്ദർജീത് സിംഗ് – സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിംഗ് മന്ത്രാലയം

3.ശ്രീപദ് നായിക് – ആയുർവേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി

4.ജിതേന്ദ്രസിംഗ് – പിഎംഒ സഹമന്ത്രി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പേഴ്സണൽ, ബഹിരാകാശം, ആണവോർജം എന്നിവ (പ്രധാനമന്ത്രിയുടെ സഹമന്ത്രി)

5.കിരൺ റിജ്ജു – കായിക, ന്യൂനപക്ഷ സഹമന്ത്രി

6.പ്രഹ്ളാദ് സിംഗ് പട്ടേൽ – സാംസ്കാരികം, ടൂറിസം

7.രാജ് കുമാർ സിംഗ് – ഊർജം, സ്കിൽ വികസനം സഹമന്ത്രി

8.ഹർദീപ് സിംഗ് പുരി – ഹൗസിംഗ്, സിവിൽ ഏവിയേഷൻ, കൊമേഴ്‍സ് സഹമന്ത്രി

9.മൻസുഖ് മാണ്ഡവ്യ – ഷിപ്പിംഗ് മന്ത്രി, രാസ, വള സഹമന്ത്രി.

സഹമന്ത്രിമാർ:

1.ഫഗ്ഗൻസിംഗ് കുലസ്ഥെ – സ്റ്റീൽ

2.അശ്വിനി കുമാർ ചൗബെ – ആരോഗ്യം

3.അർജുൻ റാം മേഘ്‍വാൾ – പാർലമെന്‍ററി കാര്യം, ഹെവി ഇൻഡസ്ട്രീസ്, പൊതുമേഖല

4.വി കെ സിംഗ് – റോഡ്, ഹൈവേ വികസനം

5.ശ്രീകൃഷൻ പാൽ – സാമൂഹ്യക്ഷേമം

6.ധാൻവെ റാവുസാഹിബ് ദാദാറാവു – ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം

7.ജി കിഷൻ റെഡ്ഡി – ആഭ്യന്തരസഹമന്ത്രി

8.പുരുഷോത്തം രൂപാല – കൃഷി

9.രാംദാസ് അഠാവ്‍ലെ – സാമൂഹ്യനീതി

10.നിരഞ്ജൻ ജ്യോതി – ഗ്രാമവികസനം

11.ബബുൽ സുപ്രിയോ – പരിസ്ഥിതി

12.സഞ്ജീവ് കുമാർ ബല്യാൻ – മൃഗക്ഷേമം, ഡയറി, ഫിഷറീസ്

13.ധോത്രെ സഞ്ജയ് ശാംറാവു – മാനവവിഭവശേഷി, വാർത്താ വിതരണം, ഐടി

14.അനുരാഗ് ഠാക്കൂർ – ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്

15.അംഗാദി സുരേഷ് ചന്ന ബാസപ്പ – റെയിൽവേ

16.നിത്യാനന്ദ് റായ് – ആഭ്യന്തരം

17.രത്തൻ ലാൽ കട്ടാരിയ – ജലം, സാമൂഹ്യനീതി

18.വി മുരളീധരൻ – വിദേശകാര്യം, പാർലമെന്‍ററികാര്യം

19.രേണുക സിംഗ് – പട്ടികജാതി, പട്ടികവർഗം

20.സോംപ്രകാശ് – കൊമേഴ്സ്

21.രാമേശ്വർ തേലി – ഫുഡ് പ്രോസസിംഗ്

22.പ്രതാപ് ചന്ദ്ര സാരംഗി – ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം

23.കൈലാശ് ചൗധുരി – കൃഷി

24.ദേബശ്രീ ചൗധുരി – വനിതാശിശുക്ഷേമം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top