Flash News

അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിനായി മയാമി പട്ടണം ഒരുങ്ങി

June 1, 2019 , നിബു വെള്ളവന്താനം/കുര്യന്‍ സഖറിയ

PCNAK 2019 OFFICIALSഫ്ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ മയാമി പട്ടണത്തിലുള്ള എയര്‍പോര്‍ട്ട് കണ്‍‌വന്‍ഷന്‍ സെന്‍ററില്‍ ജൂലെ 4 മുതല്‍ 7 വരെ നടക്കുന്ന 37 മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്‍റെ അവസാനഘട്ട രജിസ്‌ട്രേഷനുകള്‍ പുരോഗമിക്കുന്നു. ശക്തമായ ആത്മപകര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദെവവചന പ്രഭാഷകരാണു ഈ വര്‍ഷത്തെ കോണ്‍‌ഫറന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്.

പി.സി.എന്‍.എ.കെ നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി.ജോണ്‍ 4 ന് വ്യാഴാഴ്ച വെകിട്ട് 6 മണിക്ക് മഹാസമ്മേളനം ഉത്ഘാടനം ചെയ്യും. ചര്‍ച്ച് ഓഫ് ഗോഡ് അന്തര്‍ദേശീയ ഓവര്‍സീയര്‍ റവ.ഡോ. ടിം ഹില്‍, പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, പ്രിന്‍സ് തോമസ് റാന്നി, റവ. പി.എസ് ഫിലിപ്പ്, ഡോ. വല്‍സന്‍ ഏബ്രഹാം, പാസ്റ്റര്‍ റെജി ശാസ്താംകോട്ട തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും മറ്റ് പ്രഗത്ഭരായ പ്രാസംഗികരും ദൈവ വചന ശുശ്രൂഷകള്‍ നടത്തും. റവ. ജോണ്‍ ഡോര്‍ട്ടി യുവജന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 5 വരെയും ശനി രാവിലെ 8 മുതല്‍ 10.30 വരെയും രണ്ട് സെക്ഷനുകളായി നടത്തുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ആന്‍സി ജോര്‍ജ് ആലപ്പാട്ട് (ബഹറിന്‍) പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ഡോ. വിജി തോമസിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ സെമിനാര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

PCNAK 2019 Bannerനാല് ദിവസമായി സംഘടിപ്പിക്കുന്ന കണ്‍‌വന്‍ഷനില്‍ ദിവസവും ബൈബിള്‍ ക്ലാസ്, പൊതുയോഗം, ഉണര്‍‌വ്വ് യോഗം, യുവജനസമ്മേളനം, സുവിശേഷ യോഗം തുടങ്ങിയവ ഉണ്ടായിരിക്കും. ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനങ്ങളും, യൂത്ത് വര്‍ഷിപ്പ്, റെറ്റേഴ്സ് ഫോറം, ഗ്ലോബല്‍ പ്രയര്‍ ഫെല്ലോഷിപ്പ് യോഗം, ആന്‍റമാന്‍ പ്രവാസി സംഗമം, സ്‌പോര്‍ട്സ് തുടങ്ങിയുള്ള ഓരോ മീറ്റിംഗുകളും വ്യത്യസ്തമായ രീതിയില്‍ ആത്മീയ ഉത്തേജനം ലഭ്യമാക്കുന്ന തലത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വചനധ്യാനം, വുമണ്‍സ് ഫെലോഷിപ്പ്, കുട്ടികളുടെ യോഗങ്ങള്‍, ധ്യാന സമ്മേളനങ്ങള്‍ എന്നിവയും, സമാപനദിവസമായ ഞായറാഴ്ച സംയുക്ത ആരാധനയും, ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

പി.സി.എന്‍.എ.കെ യുടെ ചരിത്രത്തിലാദ്യമായി ബൈബിള്‍ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങുന്നത് ശ്രദ്ധേയമാണ്. കണ്‍‌വന്‍ഷനോടനുബന്ധിച്ച് എത്തുന്നവര്‍ക്ക് വിനോദ സഞ്ചാരത്തിനുള്ള ക്രമീകരണങളും പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങളും നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രുത്വത്തില്‍ ചെയ്തു കഴിഞ്ഞു.

വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്‍ത്ഥനയോടും കാത്തിരുന്ന ദിവസങ്ങളാണു ഇനി വരാനുള്ളത്. ദൈവജനത്തിന്‍റെ ഒത്തുചേരലിന്‍റെയും കൂട്ടായ്മയുടെയും ആത്മീയ പരിപോഷണത്തിന്‍റെയും നല്ലദിനത്തെ വരവേല്‍ക്കാന്‍ മയാമി പട്ടണത്തിലുള്ള ദൈവസഭകളും വിശ്വാസിമക്കളും തയ്യാറായിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും അമേരിക്കന്‍/ ഇന്ത്യന്‍ രീതിയില്‍ രുചികരമായ ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുങ്ങിക്കഴിഞ്ഞു.

കോണ്‍‌ഫറന്‍സിലേക്ക് കടന്നുവരുന്ന ദെവമക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനുവേണ്ടി നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും പരസ്പരം ഐക്യതയോടെ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കുറ്റമറ്റ നിലയിലുള്ള ഒരു കോണ്‍ഫറന്‍സ് നടത്തുക എന്ന ലക്ഷ്യത്തോടെയും സമര്‍പ്പിത മനോഭാവത്തോടെ, നേത്യത്വ പാടവത്തോടെ ശക്തമായ സംഘാടക ശേഷിയുള്ള നാഷണല്‍ ലോക്കല്‍ ഭാരവാഹികളാണ് കോണ്‍ഫ്രന്‍സ് നിയന്ത്രിക്കുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏറ്റവും സൗകര്യ പ്രദമായ സ്ഥലത്ത് മയാമി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും അഞ്ച് മിനിറ്റ് കൊണ്ട് എത്തിച്ചേരാനാവുന്ന വിശാലമായ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സ് വേദിക്ക് ഏറ്റവും അടുത്തു തന്നെയുള്ള താമസ സൗകര്യങ്ങളും കാര്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യങ്ങളും ആത്മീയ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹായകമാകും. സോങ്ങ് ബുക്കിലേക്കുള്ള പരസ്യങ്ങളും സ്റ്റാളുകളും വെബ് സൈറ്റ് വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് മീഡിയ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ സഖറിയ അറിയിച്ചു.

മയാമി എയര്‍പോര്‍ട്ടില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്‍ററിലേക്ക് ഹോട്ടല്‍ ഷട്ടില്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ (FLL) എയര്‍ പോര്‍ട്ടില്‍ നിന്നും ജഇചഅസ 2019 എന്ന് എഴുതിയിട്ടുള്ള വാഹനങ്ങളില്‍ കയറിയാല്‍ ഹോട്ടലില്‍ എത്തിച്ചേരാം. വാഹന ഗതാഗത സൗകര്യങ്ങളുടെ വിവരങ്ങള്‍ അറിയുവാന്‍ ജിം മരത്തിനാല്‍ 863 529 6312, സാംജി വര്‍സ് 954 288 0801, എബി ജോസഫ് 954 397 0995 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

“ദെവത്തിന്‍റെ അത്യന്തശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍ (2കൊരി 4:7)’ (“The Excellence of God’s Power in Us” 2 Corinthians 4:7.) എന്നതാണ് കോണ്‍ഫ്രന്‍സ് ചിന്താവിഷയം. പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നത്. മഹാസമ്മേളനത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി വിശ്വാസികളും സഭാ ശുശ്രുഷകന്മാരും വിവിധ സഭകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാക്കളും സംബന്ധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top