ഡാളസ്: പ്രതിഷ്ഠാ ദിന ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഉദയാസ്തമന പൂജകള്‍ മെയ് 27 മുതല്‍ 31 വരെ ഗുരുവായൂര്‍ മേല്‍ശാന്തി ആയിരുന്ന തന്ത്രി കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി നിര്‍വ്വഹിച്ചു. ജൂണ്‍ 4ന് നടക്കുന്ന കലശ പൂജകള്‍ക്ക് ശേഷം ഉത്സവ മൂര്‍ത്തിയെ ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ചുറ്റും താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പിക്കും. ആഘോഷങ്ങള്‍ക്ക് വാദ്യമേളത്താല് മാറ്റുകൂട്ടാന്‍ പല്ലാവൂര്‍ ശ്രീധരനും, പല്ലാവൂര്‍ ശ്രീകുമാറും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്. ശിവ സുന്ദര്‍ എന്ന കൊമ്പനാനയുടെ മുകളിലുള്ള എഴുന്നള്ളത്തും, കുടമാറ്റവും ഉള്‍പ്പടെയുള്ള വിപുലമായ ആഘോഷമാണ് ജൂണ്‍ 8 ന് സന്ധ്യയില്‍ ക്ഷേത്രത്തില്‍ അരങ്ങേറുക. ഗുരുവായൂരപ്പ ഭക്തന് ക്ഷേത്രത്തിന് സംഭാവന നല്കിയ കല്ലുവിളക്കുകള് സമര്‍പ്പിക്കുന്ന ചടങ്ങും ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമാകും.
പൂജാദികര്‍മ്മങ്ങള്‍ തന്ത്രിയുടെ മേല്‍നോട്ടത്തില്‍ വിനയന് നീലമനയും, പത്മനാഭന് ഇരിഞ്ഞാടപ്പള്ളിയും നിര്‍വഹിക്കുമ്പോള്‍, കലാപരിപാടികള്‍ക്ക് സന്തോഷ് പിള്ളയും, രാജേന്ദ്ര വാരിയരും ഉള്‍പ്പെടുന്ന ക്ഷേത്ര കമ്മിറ്റി മേല്‍നോട്ടം വഹിക്കും. സാന്‍ ഹോസെ, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍, ഡിട്രോയ്റ്റ് എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര് ഉത്സവത്തിനെ മറക്കാനാവാത്ത ഒരനുഭവമാക്കാന്‍ എത്തിച്ചേരുന്നതായിരിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply