നോമ്പുതുറക്കായി പള്ളിയിലേക്ക് കുടിവെള്ളം സംഭാവന ചെയ്ത് സന്തോഷ്

kudivellamപുലാപ്പറ്റ: പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിച്ച തന്‍റെ മുസ്ലിം സഹോദരങ്ങള്‍ക്ക് കുടിവെള്ളം സംഭാവന ചെയ്ത് പുലാപ്പറ്റ ചെറായ സ്വദേശി സന്തോഷ് മാതൃകയായി. ഉമ്മനഴി മസ്ജിദുല്‍ ഹുദയിലേക്കാണ് നോമ്പുതുറക്കുള്ള കുടിവെള്ളം സന്തോഷ് നല്‍കിയത്.

രാജ്യത്തെ സമകാലീന സാമൂഹിക സാഹചര്യത്തില്‍ മത സൗഹാര്‍ദ്ദം വളര്‍ത്തുന്ന ഇത്തരം സേവനങ്ങള്‍ മാതൃകാപരമാണെന്ന് കുടിവെള്ളം സ്വീകരിച്ച് മസ്ജിദുല്‍ ഹുദ മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. മഹല്ല് വൈസ് പ്രസിഡന്‍റ് വി. ഖാലിദ് കുടിവെള്ളം ഏറ്റുവാങ്ങി. ഖമറുദ്ദീന്‍, മുജീബു റഹ്മാന്‍, കെ.ഹമീദ്, കെ. സിറാജ്, ഇഖ്ബാല്‍, സാദിഖ് എം എന്നിവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News