Flash News

സേവന പാതയില്‍ ഒരു വ്യാഴവട്ടം; തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും പുലാപ്പറ്റയില്‍ ജമാഅത്തെ ഇസ്ലാമി പഠനോപകരണ വിതരണം നടത്തി

June 1, 2019 , കെ.എം സാബിര്‍ അഹ്സന്‍

Jama at e islamiപുലാപ്പറ്റ: പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും നല്‍കിവരുന്ന പഠനോപകരണ വിതരണം തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും നടന്നു.

2007ല്‍ തുടങ്ങിയ സംരംഭത്തിന്‍റെ ഇത്തവണത്തെ പരിപാടി ഉമ്മനഴി മുറവഞ്ചേരി ഹാളില്‍ ജമാഅത്തെ ഇസ്ലാമി മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്‍റ് എ. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. പീപ്പിള്‍ ഫൗണ്ടേഷന്‍ , പ്രദേശത്തെ സുമനുസുകള്‍ എന്നിവരുമായി ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമി, എസ് ഐ ഒ പ്രാദേശിക ഘടകങ്ങളാണ് ഇത്തവണ പഠനോപകരണ വിതരണം നടത്തിയത്.

ജമാഅത്തെ ഇസ്ലാമി പുലാപ്പറ്റ ഘടകം ജനസേവന വിഭാഗം കണ്‍വീനര്‍ വി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഉമ്മനഴി മസ്ജിദുല്‍ ഹുദ ഖത്വീബ് ഹംസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഇബ്രാഹീം മാസ്റ്റര്‍, അബ്ദുല്‍ ഖനി, കെ.എം സാബിര്‍ അഹ്സന്‍, ഷാക്കിര്‍ അഹമ്മദ്, ഫസ്‌ലു റഹ്മാന്‍, ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു. റഷീദ് മാസ്റ്റര്‍, ബിയ്യുമ്മ ടീച്ചര്‍, അശോകന്‍, കെ. ഹസനാര്‍, മണികണ്ഠന്‍, ഹമീദ്, അബ്ദുല്‍ ഖാദര്‍, ഇബ്രാഹീം കോണിക്കഴി, ഷിഹാബുദ്ദീന്‍ എന്നിവര്‍ പഠനോപകരണ വിതരണം നടത്തി. കെ. സിറാജ്, നൗഫല്‍, അജ്മല്‍, ജമാല്‍ മുഹമ്മദ്, ഷബീന്‍ റഹ്മാന്‍, റിസ്‌വാന്‍, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാപ്പ് ഖത്തര്‍ അനുവദിച്ച സഹായധനം പരിപാടിയില്‍ വിതരണം ചെയ്തു.

ഇത്തവണ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top