പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്; ഭീരുത്വത്തിനും വെറുപ്പിനുമെതിരെ പോരാടാന്‍ കോണ്‍ഗ്രസ് എം‌പിമാരോട് രാഹുല്‍ ഗാന്ധി

cong_3ന്യൂഡല്‍ഹി: പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും, ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നാം പോരാടേണ്ടതെന്നും കോണ്‍ഗ്രസ് എം‌പിമാരോട് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരാന്‍ കോണ്‍ഗ്രസ്സിന്റെ 52 എം പിമാര്‍ ധാരാളമാണെന്നും, ആ 52 പേരും ഓരോ ഇഞ്ചും ബിജെപിക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് ഉത്സാഹത്തോടെ മുന്നോട്ട് പോകണമെന്നും എംപിമാരോടെ രാഹുല്‍ പറഞ്ഞു.

പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടം. രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Related posts

Leave a Comment