Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം; നിര്‍ണ്ണായക വിവരങ്ങളുമായി ബന്ധുക്കള്‍

June 2, 2019

bala_10തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍. തങ്ങള്‍ക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നവരാണ് ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് എന്ന് ബാലുവിന്റെ ബന്ധു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്ക് ഉയര്‍ന്നുവന്ന സംശയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറിപ്പ്. ആരോഗ്യനില ഭേദമായിക്കൊണ്ടിരിക്കുന്നതിനിടെ ബാലുവിന് പെട്ടെന്ന് ഹൃദയാഘാതം വന്നതിന് പിന്നില്‍ ആരുടെയെങ്കിലും സാന്നിധ്യം ഉണ്ടായിരുന്നുവോയെന്നും ബന്ധുക്കള്‍ പോസ്റ്റിലൂടെ ചോദിക്കുന്നു.

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസ് പ്രതി പ്രകാശന്‍ തമ്പിയുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പ്രകാശന്‍ തമ്പിക്ക് ബാലഭാസ്‌കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രകാശന്‍ തമ്പി ഇപ്പോള്‍ റിമാന്‍ഡിലാണ്.

ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തില്‍ പ്രതികളായ പ്രകാശിന്റെയും വിഷ്ണുവിന്റെയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആര്‍ഐയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top