Flash News

നക്ഷത്ര ഫലം (ജൂണ്‍ 3, 2019)

June 2, 2019

Juneഅശ്വതി : സംഘടിതശ്രമങ്ങള്‍ വിജയിയ്ക്കും. ആസൂത്രിതപദ്ധതികള്‍ക്ക് അംഗീകാരം ലഭിയ്ക്കും. മത്സരരംഗങ്ങളില്‍ പരാജയമുണ്ടാകും.

ഭരണി : അന്യരുടെ ഉയര്‍ച്ചയില്‍ സന്തോഷമുണ്ടാകും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്യേണ്ടതായിവരും. അന്ധവിശ്വാസം കുറയും.

കാര്‍ത്തിക : സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കും. സ്വസ്ഥതയും സമാധാനവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും. ആധ്യാത്മിക ആത്മീയപ്രഭാഷണങ്ങള്‍ കേള്‍ക്കുവാനിടവരും.

രോഹിണി : സൗമ്യസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. ആദരീയണരായവരുടെ കൂട്ടത്തില്‍ സ്ഥാനം ലഭിയ്ക്കും. പരിശ്രമസാഫല്യമുണ്ടാകും.

മകയിരം : ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. മനസമാധാനവും സന്താനസംരക്ഷണവും ഉണ്ടാകും. ചര്‍ച്ചകള്‍ വിജയിയ്ക്കും.

തിരുവാതിര : ജന്മനാട്ടിലെ ആരാധനാലയത്തില്‍ ദര്‍ശനം നടത്തും. വാഹനം മാറ്റിവാങ്ങുവാന്‍ തയാറാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും.

പുണര്‍തം : പൂര്‍വികസ്വത്തില്‍ ഗൃഹനിര്‍മാണം തുടങ്ങിവെയ്ക്കും. പരിധിയില്‍കവിഞ്ഞ ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാ ങ്ങും

പൂയം: അമിതാവേശം ഉപേക്ഷിയ്ക്കണം. ചര്‍ച്ചകള്‍ പൂര്‍ണതയുണ്ടാവുകയില്ല. സഹോദരന് സാമ്പത്തികസഹായം ചെയ്യുവാനിട വരും.

ആയില്യം : പരിശ്രമങ്ങള്‍ക്ക് ഫലം കുറയും. വിപരീതചിന്തകള്‍ ഉപേക്ഷിയ്ക്കണം. ഓര്‍മശക്തികുറയും. അസുഖങ്ങളാല്‍ അവധിയെടുക്കും.

മകം : അറിവു സമ്പാദിയ്ക്കുവാന്‍ അവസരമുണ്ടാകും. വ്യവസായം നവീകരിയ്ക്കുവാന്‍ തീരുമാനിയ്ക്കും. ഓര്‍മശക്തിയും ഉത്സാഹവും ആത്മവിശ്വാസവും വർധിയ്ക്കും

പൂരം : ഔചിത്യമുള്ള സമീപനശൈലി അവലംബിയ്ക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും. ക്ലേശകരമായ സാഹചര്യങ്ങളെ തരണം ചെയ്യും.

ഉത്രം : പുതിയ ഗൃഹം വാങ്ങുവാന്‍ തയാറാകും. ആരോഗ്യം തൃപ്തികരമായിരിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. പദ്ധതികള്‍ വിജയിയ്ക്കും.

അത്തം : അര്‍ഥപൂര്‍ണമായ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കും. ബന്ധുക്കളോടൊപ്പം പുണ്യതീർഥയാത്ര പുറപ്പെടും. ശുഭചിന്തകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും.

ചിത്ര : ക്ഷമിയ്ക്കുവാനും സഹിയ്ക്കുവാനുമുള്ള കഴിവ് ആര്‍ജിയ്ക്കും. പരിമിതികള്‍ ക്കനുസരിച്ച് പരമാവധി പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും. ചര്‍ച്ചകള്‍ മാറ്റിവെയ്ക്കു വാനിടവരും.

ചോതി : സ്വന്തം കഴിവുകേടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കും. വ്യക്തമായ രേഖകള്‍ വാങ്ങാതെ പണം കടം കൊടുക്കരുത്. വിപരീതചിന്തകള്‍ ഉപേക്ഷിയ്ക്കും.

വിശാഖം : അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. രക്തക്കുറവിനാല്‍ അബോധാവസ്ഥക്കു  യോഗമുണ്ട്. പ്രയത്നിയ്ക്കുന്നതിന്‍റെ ഫലം അന്യര്‍ക്ക് അനുഭവപ്പെടും.

അനിഴം : അര്‍ഹമായ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിയ്ക്കും. കര്‍മമണ്ഡല ങ്ങളില്‍ നിന്നും സാമ്പത്തികവരുമാനം ഉണ്ടാകും. സഹകരണമനോഭാവത്താല്‍ സര്‍വ കാര്യവിജയവും ഉണ്ടാകും

തൃക്കേട്ട : സംഘടിതശ്രമങ്ങള്‍ വിജയിയ്ക്കും. പാരിതോഷികം സന്തോഷപൂര്‍വ്വം സ്വീകരിയ്ക്കും. ശമ്പളവര്‍ധനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിയ്ക്കും.

മൂലം : മംഗളവേളകളില്‍ പങ്കെടുക്കും. സര്‍വര്‍ക്കും തൃപ്തമായ നിലപാട് സ്വീകരിക്കും. പുതിയ കരാറുജോലി ഏറ്റെടുക്കും.

പൂരാടം : പുതിയ പ്രവര്‍ത്തനശൈലി അവലംബിയ്ക്കും. വിതരണവിപണനമേഖലകള്‍ പുഷ്ടിപ്പെടും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും.

ഉത്രാടം : സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ആശ്വാസത്തിനു വഴിയൊരുക്കും. അനുബന്ധവ്യാപാരം തുടങ്ങും. മംഗളവേളകളില്‍ പങ്കെടുക്കും.

തിരുവോണം : പിതൃസ്വത്ത് രേഖാപരമായി ലഭിയ്ക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനിടവരും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും.

അവിട്ടം : ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. യാത്രാക്ലേശത്താല്‍ യാത്ര ഉപേക്ഷിയ്ക്കും. ആരാധനാലയദര്‍ശനത്താല്‍ മനസമാധാനമുണ്ടാകും.

ചതയം : ചെറിയതോതില്‍ ശസ്ത്രക്രിയ വേണ്ടിവരും.  കടം കൊടുക്കുക ജാമ്യം നില്‍ക്കുക എന്നിവ അരുത്. പുതിയ ഒരുപ്രവര്‍ത്തനങ്ങളും തുടങ്ങരുത്.

പൂരോരുട്ടാതി : പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സാധിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.

ഉത്രട്ടാതി : അഭിമാനം സംരക്ഷിയ്ക്കുവാന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും. ദമ്പതികള്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. പുതിയ ഉദ്യോഗം ലഭിയ്ക്കും.

രേവതി : ഏറ്റെടുത്ത ദൗത്യം വിജയിപ്പിയ്ക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിയ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top