Flash News
കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****    ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു   ****    ബെലാറസ് പ്രസിഡന്റിനെതിരെ യുഎസ് പിന്തുണയോടെ നടന്ന അട്ടിമറി പരാജയപ്പെടുത്തിയതായി ബെലാറസ് രഹസ്യാന്വേഷണ ഏജന്‍സി   ****    ലൂസിയാനയിൽ അഞ്ച് പേർക്ക് വെടിയേറ്റു; ഒരു ദിവസത്തിൽ യു എസിലെ മൂന്നാമത്തെ മൾട്ടിപ്പിൾ ഷൂട്ടിംഗ്   ****   

രണ്ടാമത് ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്‍റന്‍ ടൂര്‍ണ്ണമെന്റ് ജൂണ്‍ 8ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

June 2, 2019 , സെബാസ്റ്റ്യന്‍ ആന്റണി

Badminton1ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന രണ്ടാമത് ഏകദിന ഇന്‍ര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്‍റന്‍ ടൂറ്ണ്ണമെന്‍റ് ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് ജൂണ്‍ 8 ശനിയാഴ്ച നടത്തപ്പെടുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

യോഗ്യതാ റൗണ്ടില്‍ ജോസഫ് ഫാദേഴ്സ് ടീമുകളില്‍ നിന്നും യോഗ്യത നേടിയ 4 ടീമുകളാണ് സോമര്‍സെറ്റ് ചര്‍ച്ചിനെ പ്രതിനീധികരിച്ച് ജൂണ്‍ 8ന് നടക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. മൊത്തം 24 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

Badminton 2019സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലെ ജോസഫ് ഫാദേഴ്സ് ടീം സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനും, ബാഡ്മിന്‍റണ്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ബഹു. വികാരി അച്ചനും സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

ബാറ്റ്മിന്‍റന്‍ കോര്‍ട്ടിന് അകത്തും പുറത്തും എല്ലാവരുടെയും വിലയേറിയ പിന്തുണയും, ഒപ്പം സഹകരണവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

തീയതി : 8 ജൂണ്‍ 2019 (ശനിയാഴ്ച)

സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ

സ്ഥലം : സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂജേഴ്സി 08873.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ഫിലിപ്പ് 732 882-8722, ബിജു ചക്കുപുരക്കല്‍ 732 762 3622, ജോബിന്‍ ജോര്‍ജ് 908 328 8013

വെബ്: http://stthomassyronj.org/badminton

Badminton


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top