ഗാര്‍ലാന്‍ഡ് : കുട്ടികളില്‍ വ്യക്തിത്വ നേതൃത്വ വികസനവും സഹവര്‍ത്തിത്വത്തിന്റെ സ്വാധീനവും കൂട്ടുവാനും, തമോഭാവമാര്ന്ന വിഷയങ്ങളെ സധൈര്യം നേരിടുവാനും തങ്ങളില്‍ പതുങ്ങി കിടക്കുന്ന കലാവിഷ്ക്കാരങ്ങളും കഴിവുകളും പുറത്തെടുക്കുവാനും പരിപോഷിപ്പിക്കുവാനും പര്യാപ്തമാക്കുന്നതാണ് ‘ഡ്രീംസ് ‘ന്റെ വ്യക്തിത്വ നേതൃത്വ വികസന പരിശീലന ക്ലാസ്സ്. ഫാദര്‍ ലിജോ ഫൗണ്ടര്‍ & ചെയര്മാന് ആയി പ്രവര്‍ത്തിക്കുന്ന ഡ്രീംസ് നു അമേരിക്കയിലും ഇന്ത്യയിലും മായി വിവിധ കേന്ദ്രങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ സവിശേഷമായി ശ്രദ്ധിക്കുന്നവരും വിദ്ധാര്‍ത്ഥി സമൂഹത്തിലെ പ്രഗല്ഭരുടെയും സാന്നിധ്യവും സഹകരണവും ഈ പരിശീലന ക്ലാസ്സിന് മികവ് കൂട്ടാറുണ്ട്.
ഈ പരിശീലന ക്ലാസ്സിന് നേതൃത്വം നല്‍കുന്നത് ഷേര്‍ലി ലൂക്കോസും ജസ്റ്റിന് മാത്യുവുമായിരിക്കും. ജൂലൈ 15 മുതല്‍ ജൂലൈ 19 വരെ ഗാര്‍ലാന്‍ഡ് ബ്രോഡ്വേ (3821 Broadway Blvd., Garland, TX-75043 ) യിലുള്ള ഐ സി ഇ സി ഹാള്‍ (Kerala Association Hall ) സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഒരുക്കിട്ടുണ്ട് (www.letusdream.org).
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി 469 360 9200, ഹരിദാസ് 214 908 5686, ജോണ്സണ് 972 310 3455.
dallas@letusdream.org
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply