നിപ്പ വൈറസ്; ചികിത്സയും പ്രതിരോധവും

nipah-virus (1)കേരളത്തില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭയത്തിന്റെ പിടിയിലാണ്. പനിയും തലവേദനയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതിന് പ്രധാനമായതിനാല്‍ നിപ്പയല്ലാത്ത പനിയും തലവേദനയും വരെ ഭയത്തോടെ കാണുന്നവരും കുറവല്ല.

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നിപ വൈറസ്. എങ്കിലും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് നിപയെന്ന ഭീകരനെ തുരത്തിയോടിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം സമാന ലക്ഷണങ്ങളോടെ ഒരു യുവാവിനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങളില്‍ ചിലത് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ടതെങ്കിലും രോഗം പൂര്‍ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും നിപ ബാധയാണെങ്കില്‍ പോലും അതിനെ ഭയപ്പെടാതെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതും ആണ് ശ്രദ്ധിക്കേണ്ടത്.

നിപ്പ വരുന്നതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ പലതാണ്. ഇതിന്റെ ഉറവിടം വവ്വാലാണെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍. ഇതു കൊണ്ടു തന്നെ പഴി പ്രധാനമായും പോകുന്നത് വളര്‍ത്തു മൃഗങ്ങള്‍ക്കാണ്.

നിപ തിരിച്ചെത്തിയതിനെ തുടര്‍ന്ന് യഥാര്‍ത്ഥവും അല്ലാതെയുമായ പല കാര്യങ്ങളും പടരുന്നുണ്ട്. പലതും വസ്തുകകള്‍ക്കു നിരക്കാത്തതാണെങ്കിലും ആളുകളില്‍ ഭീതി വളര്‍ത്താനും ആശയക്കുഴപ്പമുണ്ടാക്കാനും വഴിയൊരുക്കുന്നതാണ്.

ഇതില്‍ പ്രധാനപ്പെട്ടതാണ് കോഴിയിറച്ചിയും പന്നിയിറച്ചിയുമെല്ലാം കഴിച്ചാല്‍ നിപ്പ വരുമെന്ന ധാരണ. നിപ്പ വരുത്തുന്നത് വൈറസാണെന്നതാണ് വാസ്തവം. അല്ലാതെ പക്ഷികളോ വളര്‍ത്തു മൃഗങ്ങളോ അല്ല. എന്നാല്‍ വവ്വാലില്‍ ഈ വൈറസുണ്ടെങ്കില്‍ ഇതാണ് രോഗ കാരണമാകുന്നത്. ഇതു പോലെ പന്നികളിലും ഈ വൈറസുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ പന്നിയിറച്ചി ഒഴിവാക്കുന്നതാണ് നല്ലതെന്നു വേണം, പറയുവാന്‍.

Nipah-Virus-1-784x441വവ്വാലാണ് പ്രധാനമായും ഇതു പടര്‍ത്തുന്നത്. നിപ്പയ്ക്കു കാരണമാകുന്ന നിപ വൈറസ് മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേയ്ക്കു പകരും. ഇവയില്‍ നിന്നും മനുഷ്യരിലേയ്ക്കും പകരാന്‍ സാധ്യതയുണ്ട്.

വവ്വാലുകളില്‍ നിന്നും കഴിവതും അകലം പാലിയ്ക്കുക. ഇവ കടിച്ച ഫലങ്ങളോ ഇവയുടെ കാഷ്ഠം വീണ കിണര്‍ വെള്ളമോ ഉപയോഗിയ്ക്കരുത്. ഫലങ്ങള്‍ വവ്വാല്‍ കടിച്ചതല്ലെന്നുറപ്പു വരുത്താന്‍ കഴിയാത്ത സാഹചര്യമെങ്കില്‍ നല്ലപോലെ കഴുകി തൊലി നീക്കി കഴിയ്ക്കുക. ഇവ മഞ്ഞള്‍വെള്ളത്തിലോ ഉപ്പു വെള്ളത്തിലോ ഇട്ടു കഴുകി വൃത്തിയാക്കി കഴിയ്ക്കാം. നമ്മുടെ തൊടിയിലുണ്ടാകുന്ന ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ പോലുള്ള ഫലങ്ങള്‍ ഇവ കടിയ്ക്കാന്‍ സാധ്യതയേറെയാണ്. കടിച്ചതായി കണ്ട ഫലങ്ങള്‍ ഒഴിവാക്കുക.

ചിക്കന്‍ കഴിച്ചാല്‍ നിപ വരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. നേരിട്ട് കോഴിയിറച്ചി നിപ വാഹകമല്ല. എന്നാല്‍ വവ്വാല്‍ ഭക്ഷിച്ചത് ശേഷം ഭക്ഷിയ്ക്കുന്നതിലൂടെ സാധ്യത തീരെയില്ലെന്നും പറയാനാകില്ല. ഇതെല്ലാം നല്ല പോലെ വേവിച്ചു വേണം, കഴിയ്ക്കുവാന്‍. കോഴി മാത്രമല്ല, വളര്‍ത്തു മൃഗങ്ങളെല്ലാം തന്നെ നിപ വാഹകരാന്‍ സാധ്യതയുണ്ട്. എന്നു കരുതി ഇവയില്‍ നിന്നും രോഗം പകരുമെന്നു സ്ഥീരീകരിച്ചിട്ടില്ല. ഇവയുടെ സ്രവങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിയ്ക്കുക. ഇവയുടമായി സമ്പര്‍ക്കമെങ്കില്‍ ഇതിനു ശേഷം കൈ നല്ല പോലെ കഴുകണം. നിപ വൈറസ് ഇവയിലുണ്ടെങ്കിലാണ് അപകടമാകുന്നത്.

nipah-1527043260-1559550802പന്നിയിറിച്ചി കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ നല്ലപോലെ വേവിച്ചു കഴിയ്ക്കാം. പന്നിയിറച്ചിയിലൂടെ പെട്ടെന്നു തന്നെ നിപ വൈറസ് ബാധയ്ക്ക സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിപ വൈറസ് ബാധയുണ്ടായാല്‍ 5-14 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ വരിക. പനിയും തലവേദനയും ഒപ്പം ബോധക്ഷയം, ചുമ, വയറുവേദ, മനംപിരട്ടില്‍, ക്ഷീണം, കാഴ്ച മങ്ങല്‍ എന്നിവയെല്ലാം നിപ ലക്ഷണങ്ങളില്‍ പെടുന്നു. തലച്ചോറിനെ ബാധിയ്ക്കുന്ന വൈറസ് രോഗ ലക്ഷണങ്ങള്‍ വന്ന് വേണ്ട ചികിത്സ തേടിയില്ലെങ്കില്‍ കോമ പോലെയു്ള്ള അവസ്ഥകളിലേയ്ക്കും എത്തിയ്ക്കും.

മാസ്‌ക് ധരിയ്‌ക്കേണ്ടത് ഈ രോഗം വരാതിരിയ്ക്കാന്‍ സഹായിക്കുമെന്നാണ് ധാരണ. എന്നാല്‍ നിപ വൈറസ് വായുവിലൂടെ പകരുന്ന ഒന്നല്ല. രോഗിയെ പരിചരിയ്ക്കുന്നവര്‍ മാത്രമാണ് അവരുമായുളള സമ്പര്‍ക്കം കുറയ്ക്കാന്‍ മാസ്‌ക് ഉപയോഗിയ്ക്കുവാന്‍ പറയുന്നത്. എന്നാല്‍ വായുവിലൂടെ ഇതു പകരില്ലെങ്കിലും സ്രവങ്ങളിലൂടെ ഇതു പകരാം. ഇതു കൊണ്ടു തന്നെ ചുമയ്ക്കുമ്പോള്‍, മൂക്കു ചീറ്റുമ്പോള്‍, തുപ്പുമ്പോള്‍ എല്ലാം ശ്രദ്ധ വേണം.

നിപയെ തോല്‍പ്പിയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയെന്നു പറയുന്നത് സോപ്പുപയോഗിച്ച് കൈകള്‍ നല്ലപോലെ കഴുകുന്നതാണ്. പല വട്ടം സോപ്പുപയോഗിച്ച് കൈകള്‍ നല്ലപോലെ കഴുകുക. നാല്‍പതു സെക്കന്റെങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പ്രത്യേകിച്ചും ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി. ഈ വൈറിനെ പൊതിഞ്ഞു സംരക്ഷിയ്ക്കുന്ന സ്തരം ആസിഡ്, ആല്‍ക്കലി, ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ നശിച്ചു പോകും. ഇതാണ് സോപ്പുപയോഗിച്ചു കഴുകുന്നത് സഹായകമാകുമെന്നു പറയുന്നത്.

ആശുപത്രികളില്‍ പോകുന്നവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക. കാരണം പല രോഗങ്ങളുമായി വരുന്നവരുണ്ടാകാം, നിപ പടരുന്ന സാഹചര്യത്തില്‍ മൂക്കും വായുമെല്ലം മൂടി ആശുപത്രിയില്‍ പോകുക. വന്നു കഴിഞ്ഞാല്‍ കൈകള്‍ നിര്‍ബന്ധമായും സോപ്പിട്ടു കഴുകുക. നല്ലപോലെ സോപ്പിട്ടു കുളിയ്ക്കുക.

Print Friendly, PDF & Email

Related News

Leave a Comment