എയര്‍ ഹോസ്റ്റസാകാന്‍ കൊതിച്ച് മക്‌ഡോണള്‍ഡ്സിലെ തൂപ്പുകാരിയായി; സ്ത്രീകള്‍ക്ക് പ്രചോദനമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ജീവിത കഥ

smriti-irani-nnnസ്ത്രീകള്‍ക്ക് ഏറെ പ്രചോദനമാകാവുന്ന ജീവചരിത്രമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടേത്. പ്രതിസന്ധികള്‍ തരണം ചെയ്ത് സാഹചര്യങ്ങളോട് പടപൊരുതി കേന്ദ്ര മന്ത്രിപദത്തിലെത്തിയ അവരുടെ ജീവിതകഥ അധികമാര്‍ക്കും അറിയില്ലെങ്കിലും, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അക്കാലത്തെ അവരുടെ പി എഫ് സര്‍ട്ടിഫിക്കറ്റ് ലേലത്തില്‍ വെച്ചിരിക്കുകയാണ് കോട്ടണ്‍ ടെക്സ്റ്റൈല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍.

മുംബൈ ബാന്ദ്രയിലെ മക്‌ഡോണള്‍ഡ്സ് ഔട്ട്‌ലെറ്റിലെ ജോലിക്കാരിയായിരുന്ന സമയത്തെ പി എഫ് സര്‍ട്ടിഫിക്കേറ്റാണ് ലേലത്തിന് വെച്ചിരിക്കുന്നത്. നിലം തുടച്ചും, ടേബിള്‍ ക്ലീന്‍ ചെയ്തും, ഭക്ഷണം വിളമ്പിയും ഉള്ള ജോലിക്കാലം അഭിമാനം പകരുന്നതും, മാതൃകയുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ ലേലം നടത്തുന്നത് കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ആണ് . ഇതിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി മന്ത്രാലയം വ്യക്തമാക്കി.

എയര്‍ ഹോസ്റ്റസ് ആകാനായിരുന്നു സ്മൃതി ഇറാനിക്ക് ഇഷ്ടം. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുത്ത സ്മൃതി ഇറാനിയെ വ്യക്തിത്വം പോരെന്ന കാരണത്താല്‍ എയര്‍ ഇന്ത്യ ജോലിക്കെടുത്തില്ല . എന്നാല്‍ നിരാശയാകാതെ നേരെ മക് ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലറ്റില്‍ സ്മൃതി ജോലിക്കാരിയായി. ടേബിള് വൃത്തിയാക്കുക, നിലം തുടയ്ക്കുക, ഭക്ഷണം വിളമ്പുക ഇതൊക്കെയായിരുന്നു ജോലി. അവിടെ നിന്നാണ് സ്മൃതി ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സ്മൃതി ഇറാനിയുടെ കാലമായിരുന്നു. 2004 ല്‍ ബി ജെ പി യില്‍ ചേര്‍ന്ന സ്മൃതി ഇറാനി അടല്‍ബിഹാരി വാജ്‌പേയിയുടെ വിശ്വസ്തയായി. പാര്‍ട്ടിക്കുള്ളില്‍ അനിഷേധ്യയായതിന് പിന്നാലെ മോദി മന്ത്രിസഭയില്‍ രണ്ടാം തവണയും മന്ത്രിയായി.

സാഹചര്യങ്ങളോട് പടപൊരുതി മന്ത്രിപദത്തിലെത്തിയ സ്മൃതി ഇറാനിയുടെ ജീവിതം എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും അതിനാലാണ് ലേലം മന്ത്രാലയം മുന്‍കൈയെടുത്ത് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment