കോട്ടയം മെഡിക്കല്‍ കോളേജ്, കാരിത്താസ്, മാതാ എന്നീ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് രോഗി രോഗി മരണപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രന്. രോഗിയുടെ മരണത്തിന് ഇടയാക്കിയത് ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം.
മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. നാഴികയ്ക്ക് നാല്പത് വട്ടം കേരളം നമ്പര്‍ വൺ എന്ന് പറഞ്ഞത് കൊണ്ടായില്ല . നീതി ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. സുരേന്ദ്രന് പറഞ്ഞു.
കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്വൺ എൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയെന്നും വെന്റിലേറ്റര്‍ സംവിധാനം ലഭിച്ചില്ല. കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി പറഞ്ഞു.
തിരിച്ചു നാലേകാലോടെ തിരികെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു . മരണശേഷവും ഗുരുതരമായ അനാസ്ഥയാണ് ആശുപത്രി അധികൃതര്‍ കാട്ടിയത്. മാദ്ധ്യമങ്ങള്‍ സ്ഥലത്ത് എത്തിയ ശേഷമാണ് ആംബുലന്‍സില്‍ കിടന്ന രോഗിയുടെ അടുത്തേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply