Flash News

പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും; ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

June 6, 2019

image_1-1ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്..

ശനിയാഴ്ച രാവിലെ 8.55ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും.

ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ 12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.

രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള കേരളത്തില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിുന്നത്.കൂടാതെ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും നടത്തും .താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തുമെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top