ഷിക്കോഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെ ബിഗ് ബെന്റ് ലെയ്ക്കില്‍ (Big Bend Lake, 9301 Golf Rd, Desplaines, IL-60016) വെച്ച് നടത്തുന്നു. പിക്നിക്കിനോടനുബന്ധിച്ച് വടംവലി മത്സരവും ഉണ്ടായിരിക്കും.
വടംവലി മത്സരത്തിലേക്കായി ആറ് ടീമംഗങ്ങളാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ഒന്നാം സമ്മാനം A-1 ട്രാവല്‍സ് സ്പോണ്സര് ചെയ്യുന്ന ക്യാഷ് അവാര്‍ഡ് ലഭിക്കും. രണ്ടാം സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും സ്പോണ്സര് ചെയ്തിരിക്കുന്നത് അസോസിയേഷന്റെ കോര്‍ഡിനേറ്റര്‍മാരായ ലൂക്ക് (കൊച്ചുമോന്) ചിറയില്‍, മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍, റ്റോബിന്‍ മാത്യു, കാല്വിന് കവലയ്ക്കല്‍, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവരാണ്.
വടംവലി മത്സരം കൂടാതെ ചാക്കില്‍ കയറി ഓട്ടം, വാട്ടര്‍ ബലൂണ്‍ ഏറ്, ഓട്ടം, ബ്രെഡ് ബൈറ്റ്, കാര്‍ഡ് ഗെയിംസ്, മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, 3 ലെഗ് റണ്‍, മൊട്ട ഏറ്, ഷോട്ട്പുട്ട്, വോളിബോള്‍, കാന്‍ഡി പിക്കിംഗ്, ത്രോ ബോള്‍ മുതലായവയും ഉണ്ടായിരിക്കും. വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യുന്നതാണ്.
പിക്നിക്കിന് സമൃദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും സുലഭമായി ലഭിക്കും. പ്രവേശനം സൗജന്യമാണ്.
ഷിക്കാഗോയിലും പരിസര പ്രദേശത്തുമുളള എല്ലാ മലയാളി സുഹൃത്തുക്കളെയും ഷിക്കാഗോ മലയാളി അസോസിയേഷന് അംഗങ്ങളെയും സ്നേഹപൂര്‍വം ഈ പിക്ക്നിക്കിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്സണ് കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749), ജിതേഷ് ചുങ്കത്ത് (ട്രഷറര്‍), ലൂക്ക് (കൊച്ചുമോന്) ചിറയറിയില് (ജനറല്‍ കോഓര്‍ഡിനേറ്റര്‍).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply