തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് സിപിഐ. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞുവെന്നും സിപിഐയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്ന ആശങ്കയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ മാറിയും മറിഞ്ഞും ഇരുമുന്നണികള്‍ക്കും കിട്ടിയ ചരിത്രമാണ് കേരളത്തിന്റേത്. എന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടു ബാങ്കില്‍ ചോര്‍ച്ചയുണ്ടായതിന് ശബരിമല കാരണമായിട്ടുണ്ട്. എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാനായില്ല. ബിജെപിക്കായി ദേശീയ തലത്തില്‍ നടന്ന പ്രചാരവേലയും തിരിച്ചടിക്കിടയാക്കിയെന്നും അവലോകന റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
ശബരിമലയുടെ സ്വാധീനത്തെ തെരഞ്ഞെടുപ്പ് സമയം വിലക്കുറച്ച് കണ്ടുവെന്നും ശബരിമലയെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണമെന്നും ഇതാണ് വന്‍ തിരിച്ചടിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മത ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തോല്‍വിയിലേക്ക് നയിച്ച മറ്റൊരു കാരണം. രാഹുല്‍ ഗാന്ധിയുടെ വരവോടെ മോദിയെ ചെറുക്കുക കോണ്‍ഗ്രസെന്ന വികാരം ശക്തമായിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ മത്സരിച്ച നാലുമണ്ഡലങ്ങളെപ്പറ്റിയും പ്രത്യേകം ചര്‍ച്ച ചെയ്യാനാണ് എക്സിക്യൂട്ടീവിന്റെ തീരുമാനം.
തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലി തന്നെ!!!; ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമല വിഷയവും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് സി.പി.ഐ. മുഖ്യമന്ത്രിയുടെ ശൈലിയ്ക്ക് എതിരായ വികാരവും ഫലത്തെ സ്വാധീനിച്ചുവെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. മോഡിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നു. പാര്‍ട്ടി മത്സരിച്ച നാലു മണ്ഡലങ്ങളിലെയും തോല്‍വിയെ സംബന്ധിച്ചുള്ള ചര്‍ച്ച ഈ മാസം നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. 12, 13നാണ് സംസ്ഥാന കൗണ്‍സില്‍.