വ്യോമസേനയുടെ വിമാനം ഇപ്പോഴും കാണാമറയത്തുതന്നെ

K2717_Antonov_An.32_Indian_Air_Force_(8414615752)വ്യോമസേനയുടെ വിമാനം ഇപ്പോഴും കാണാമറയത്തുതന്നെ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അരുണാചൽ പ്രദേശിൽ ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേനയുടെ അന്റനോവ് എന്‍ 32 വിഭാഗത്തില്‍പ്പെട്ട വിമാനത്തിനായി നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. രാത്രിയും കരസേനയും നാവികസേനയും വ്യോമസേനയും ഇന്തോ ടിബറ്റൻ ബോർ‍‍‍ഡർ പോലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്. സുഖോയ് 30 പോർ വിമാനങ്ങളും സി – 130 പ്രത്യേക പോർ വിമാനങ്ങളും തിരച്ചിൽ നടത്തുന്ന സംഘത്തിലുണ്ട്. മഴ തുടരുന്നതാണ് തിരച്ചിൽ ദുഷ്ക്കരമാക്കുന്നത്. വിമാനത്തിൽ മലയാളിയായ കൊല്ലം അഞ്ചൽ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേർ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ ചൈനാ അതിര്‍ത്തിക്ക് സമീപമുള്ള മെച്ചുക എയർ ഫീൽഡിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്. തിങ്കളാഴ്ച ജോർഹട്ടിൽനിന്നും 12.25ന് പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്. പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല. ഒരു മണിക്ക് സന്ദേ‌ശം ലഭിക്കുമ്പോൾ അസമിനും അരുണാചൽ പ്രദേശിനും ഇടയിലായിരുന്നു വിമാനമുണ്ടായിരുന്നത്. അരമണിക്കൂറോളം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വ്യോമസേന ഉടനടി തിരച്ചിലിനായി വിമാനങ്ങളെ നിയോഗിക്കുകയായിരുന്നു.

സോവിയറ്റ് കാലത്തെ വിമാനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിൽ വ്യോമസേനയ്ക്ക് വീഴ്ച്ചയുണ്ടായെന്നും എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താൻ വൈകുന്നതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

Print Friendly, PDF & Email

Leave a Comment