നക്ഷത്ര ഫലം – ജൂണ്‍ 7, 2019

imagesഅശ്വതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുകൂലമാകും വിധത്തില്‍ സാധിക്കും. കടം കൊടുത്തസംഖ്യ തിരിച്ചു ലഭിക്കും. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സാധിക്കും.

ഭരണി: വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കുന്നതുവഴി മനസമാധാനമുണ്ടാകും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ ആത്മപ്രചോദനമുണ്ടാകും.

കാര്‍ത്തിക: ആദര്‍ശങ്ങള്‍ ഫലവത്താകും. സംഘനേതൃത്വസ്ഥാനം വഹിക്കും. ഉപരിപഠനത്തിനു ചേരും. വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികവരുമാനം വർധിക്കും.

രോഹിണി: വസ്ത്രാഭരണങ്ങള്‍ ദാനം ചെയ്യും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. സായാഹ്ന വേളയില്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും.

മകയിരം: മംഗംളകര്‍മ്മങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. മാര്‍ഗതടസങ്ങള്‍ നീങ്ങും. ന്യായമായ ആഗ്രഹങ്ങള്‍ സാധിക്കും. ബന്ധുഗൃഹത്തിലേക്ക് വിരുന്നു പോകും.

തിരുവാതിര: ഔചിത്യമുള്ള സന്താനങ്ങളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. ചുമതലകള്‍ സന്താനങ്ങളെ ഏൽപ്പിക്കുന്നതുവഴി ആശ്വാസമുണ്ടാകും.

പുണര്‍തം: സമ്മാന പദ്ധതിയില്‍ വിജയിക്കും. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

പൂയ്യം: വിമര്‍ശനങ്ങള്‍ കേൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിഞ്ഞുപ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാന്‍ സാധിക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രവേണ്ടിവരും.

ആയില്യം: അവഗണിക്കപ്പെടുന്ന വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. സര്‍വര്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കും.

മകം: ഉത്തരവാദിത്ത്വങ്ങള്‍ വർധിക്കുന്നതിനാല്‍ അമിതാദ്ധ്വാനം തോന്നും. ദമ്പതികള്‍ക്ക് അനുകൂലമായി താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

പൂരം: ചികിത്സഫലിച്ചു തുടങ്ങും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. പാരമ്പര്യപ്രവൃത്തികള്‍ക്ക് പരിശീലനം തുടങ്ങും.

ഉത്രം: യാഥാര്‍ത്ഥ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കും.

അത്തം: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കുടുംബത്തിലെ അന്തഃഛിദ്രങ്ങള്‍ക്ക് മധ്യസ്ഥത വേണ്ടിവരും. വിപരീതചിന്തകള്‍ ഉപേക്ഷിക്കണം.

ചിത്തിര: സുതാര്യതയുളള പ്രവര്‍ത്തനങ്ങളാല്‍ അപകീര്‍ത്തി ഒഴിവാകും. ദുസൂചനകള്‍ ലഭിച്ചതിനാല്‍ സാമ്പത്തികവിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ചോതി: ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കുന്നതുവഴി അംഗീകാരവും പ്രോത്സാഹനസമ്മാനവും ലഭിക്കും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് പ്രധാനതീരു മാനങ്ങള്‍ സ്വീകരിക്കാനിടവരും.

വിശാഖം: പ്രവൃത്തികപരിചയത്താല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തൃപ്തിയാകും വിധത്തില്‍ സാധിക്കും.

അനിഴം: ഗുണനിലവാരം കുറഞ്ഞ ഗൃഹോപകരണങ്ങളില്‍ നിന്നും അഗ്നിഭീതിക്ക് സാധ്യതയുണ്ട്. അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും.

തൃക്കേട്ട: പുതിയസുഹൃത്ബന്ധങ്ങള്‍ ഉടലെടുക്കും. നടപടിക്രമങ്ങളില്‍ അലംഭാവം അരുത്. സുതാര്യതയുളള പ്രവര്‍ത്തനങ്ങളാല്‍ അപകീര്‍ത്തി ഒഴിവാകും.

മൂലം: സഹോദരസുഹൃത് സഹായ ഗുണമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. വരുമാനവും നീക്കിയിരുപ്പും വർധിക്കും.

പൂരാടം: നിര്‍ത്തിവെച്ച വിപണനമേഖലകള്‍ പുനരാരംഭിക്കും. തൊഴില്‍ മേഖലകളില്‍ നിന്ന് പ്രതീക്ഷിച്ചതിലുപരി സാമ്പത്തികവരുമാനമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും.

ഉത്രാടം: ആരോഗ്യം തൃപ്തികരമായിരിക്കും. മനസമാധാനവും ആഗ്രഹസാഫല്യവും കുടുംബസൗഖ്യവും ഉണ്ടാകും. വ്യാപാരവിപണനമേഖലകളില്‍ വളര്‍ച്ച അനുഭവ പ്പെടും.

തിരുവോണം: സ്വാതന്ത്ര്യത്തോടുകൂടി പുതിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കും. പുതിയ വ്യാപാരത്തെപ്പറ്റി പുനരാലോചിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.

അവിട്ടം: സന്താനസൗഖ്യവും പ്രവര്‍ത്തനഗുണത്താല്‍ സാമ്പത്തികലാഭവും പ്രതാപവും ഐശ്വര്യവും ഉണ്ടാകും. മത്സരരംഗങ്ങളില്‍ വിജയിക്കും.

ചതയം: ദാനം ചെയ്യാനവസരമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ശുഭാപ്തിവിശ്വാസം വർധിക്കും.

പൂരോരുട്ടാതി: സന്ധിസംഭാഷണം വിജയിക്കും. കീര്‍ത്തി വർധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്തും. ധര്‍മ്മപ്രവൃത്തികള്‍ക്ക് സഹകരിക്കും. മനസിന്‍റെ ആധികുറയും.

ഉത്രട്ടാതി: ശുഭകര്‍മ്മങ്ങള്‍ക്ക് നല്ല ദിവസമല്ല. വരവും ചെലവും തുല്യമായിരിക്കും. ദൂരത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. അന്യദേശവാസവും ഉണ്ടാകും.

രേവതി: നിന്ദാശീലം ഉപേക്ഷിക്കണം. സ്വജനവിരോധം വർധിക്കും. വഞ്ചനയില്‍ അകപ്പെടരുത്. ദുസംശയങ്ങള്‍ ഉപേക്ഷിക്കണം. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടും.

Print Friendly, PDF & Email

Related News

Leave a Comment