Flash News

പ്രധാനമന്ത്രിക്ക് താമരപ്പൂക്കള്‍ കൊണ്ട് ഇന്ന് തുലാഭാരം; ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങി

June 7, 2019

modi-3ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 10 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുലാഭാരം നടത്തുന്നതിനായി 112 കിലോ താമരപ്പൂക്കള്‍ ഏല്പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു.

നാഗര്‍കോവിലില്‍നിന്നാണ് താമരപ്പൂക്കള്‍ എത്തിച്ചത്. ഇതില്‍നിന്ന് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14-ന് ദര്‍ശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയിരുന്നു.

ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ ശിശിര്‍ പറഞ്ഞു. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രണ്ടാം വട്ടം പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.

ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങും. ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയ്ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top