തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളിയും അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകനുമായ ഡോ ബാബു സുശീലന് അന്തരിച്ചു. വട്ടിയൂര്‍ക്കാവ് കുലശേഖരത്തെ വസതിയായ പ്രിയമാധവത്തിലായിരുന്നു അന്ത്യം.
പെന്‍സില്‍വാനിയ ഡി അഡിക്ഷന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസറുമായിരുന്ന അദ്ദേഹം ക്രിമിനോളജി സ്പഷ്യലിസ്റ്റായിരുന്നു. ന്യൂയോര്‍ക്കിലെ ഇന്തോ അമേരിക്കന്‍ ഇന്റലക്ച്വല്‍ ഫോറം ഡയറക്ടര്‍, ഇന്റര്‍ഫെയ്ത്ത് കോലിഷന്‍ ചെയര്മാന് എന്ന നിലയില്‍ പൊതുരംഗത്ത് സജീവമായിരുന്നു. ഹിന്ദുയിസം, ജിഹാദ്, ഇസ്ലാം തീവ്രവാദം, ക്രിമിനല്‍ മനസ്സ് തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ഭാര്യ – പ്രീത. മക്കള്‍ – ഡോ. ലക്ഷ്മി, ഡോ. ഹരി. മരുമക്കള്‍ – ഡോ. മെല്ലിസ്, ഡോ. സുനില്‍ ( എല്ലാവരും അമേരിക്കയില്‍).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply