Flash News

പ്രധാന മന്ത്രി ഗുരുവായൂരില്‍; ഒരു മണിക്കൂര്‍ ക്ഷേത്രദര്‍ശനം, ശേഷം പൊതുയോഗം

June 8, 2019

modi-guruപ്രധാനമന്ത്രി നരേന്ദ്ര മോദി ഗരുവായൂരിലെത്തി. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ വന്നിറങ്ങിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തുന്നത്.

താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കളഭച്ചാര്‍ത്ത്, ഒരു ഉരുളി നെയ്യ് എന്നിവ വഴിപാടായി സമര്‍പ്പിക്കും.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അടക്കമുള്ള ഉന്നത നേതാക്കളുമുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ഗവര്‍ണര്‍ പി സദാശിവം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ചെയര്‍മാന്‍ അടക്കം ദവസ്വം ഭാരവാഹികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ഗുരുവായൂര്‍ നാലാമ്പലത്തിലേക്ക് വരവേല്‍ക്കുക.

modi-guruരാവിലെ 10 മുതല്‍ 11.10വരെയാണ് അദ്ദേഹം ദര്‍ശനം നടത്തുന്നത്. ഏകദേശം ഒരു മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ ചെലവഴിക്കും. ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി എതിരേല്‍ക്കും. ഭഗവാനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പല പ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍നിന്ന് മടങ്ങുക.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദര്‍ശനത്തിനുശേഷം അദ്ദേഹം 11.30-ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്യും. 12.40-ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 1.55 വരെ ഇവിടത്തെ ലോഞ്ചില്‍ വിശ്രമിച്ചശേഷം രണ്ടുമണിക്ക് മടങ്ങും.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സുരേഷ് ഗോപി എം.പി., മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ, വൈസ് അഡ്മിറല്‍ എ.കെ. ചൗള, കമ്മഡോര്‍ വി.ബി. ബെല്ലാരി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ.ജി. വിജയ് സാഖറെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. നേതാക്കളുടെ വന്‍സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.

വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുസമ്മേളനമാണ് ഗുരുവായൂരില്‍ നടക്കുന്നത്.

കണ്ണനെ കാണാന്‍ മോദിയെത്തി, പൂര്‍ണ്ണകുംഭം നല്‍കി പ്രധാനമന്ത്രിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു

modi-purna (1)കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.ക്ഷേത്ര അധികാരികല്‍ പ്രധാമന്ത്രിയ്ക്ക് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.

ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തി.

ഒരു മണിക്കൂര്‍ ക്ഷേത്രത്തിനകത്ത് പ്രധാനമന്ത്രി ചെലവിടുമെന്നാണ് വിവരം. തനി കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിനകത്ത് താമരപ്പൂക്കള്‍ കൊണ്ടുള്ള തുലാഭാരം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത്.

mm


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top