ഫിബാ കോണ്‍ഫറന്‍സ് 2019 ഫ്‌ളോറിഡയില്‍ ജൂലൈ 25 മുതല്‍ 28 വരെ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

GROUPഫ്‌ളോറിഡ: അമേരിക്കയിലെ ഇന്ത്യന്‍ ബ്രദറന്‍ കുടുംബങ്ങളുടെ ആത്മീയ സമ്മേളനമായ ഫിബായുടെ 16ാമത് ദേശീയ കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജൂലൈ 25 വ്യാഴം മുതല്‍ 28 ഞായര്‍ വരെ ഒര്‍ലാന്റോയിലെ അവന്തി പാംസ് റിസോര്‍ട്ട് സെന്ററിലാണ് സമ്മേളനത്തിന് വേദി ഒരുങ്ങുന്നത്.

ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ബൈബിള്‍ പണ്ഡിതരും, കണ്‍വന്‍ഷന്‍ പ്രാസംഗികരുമായ ജോസ് മാത്യു (മംഗളൂരു), ജോണ്‍ കുര്യന്‍ (കോട്ടയം), ഐസക് മണ്ണൂര്‍ (ന്യൂയോര്‍ക്ക്), ഡോ റ്റോം സാമുവേല്‍ (സൗത്ത് ഫ്‌ളോറിഡ), ജസ്സി ജന്റയില്‍ (ഫ്‌ളോറിഡ) തുടങ്ങിയവര്‍ വിവിധ പഠന ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. കൊലോസ്യര്‍ 110ാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് വചന ശുശ്രൂഷകള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. ‘നിങ്ങള്‍ പൂര്‍ണ്ണ പ്രസാദത്തിനായ് കര്‍ത്താവിന് യോഗ്യമാംവണ്ണം നടപ്പിന്‍’ എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം. കോണ്‍ഫറന്‍സിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജോസഫ് വര്‍ഗീസ്, സന്തോഷ് എബ്രഹാം, സാമുവേല്‍ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്നവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fibama.com, fiba@fibama.com

Print Friendly, PDF & Email

Related News

Leave a Comment