Flash News

നക്ഷത്ര ഫലം (ജൂണ്‍ 9, 2019)

June 8, 2019

340__53015967അശ്വതി: സംതൃപ്തിയുള്ള ഗൃഹം താരതമ്യേന കുറഞ്ഞവിലക്ക് വാങ്ങാൻ തയ്യാറാകും. കുടുംബത്തിലെ വസ്തുതര്‍ക്കം രമ്യമായി പരിഹരിക്കാൻ സാധിക്കും.

ഭരണി: വിദേശ ഉദ്യോഗത്തില്‍ നിന്ന് അവധിയില്‍ വന്നവര്‍ക്ക് പുനര്‍നിയമനം ലഭി‌ക്കും. ജീവിതനിലവാരം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും.

കാര്‍ത്തിക: ഔദ്യോഗിക ജീവിതത്തില്‍ മനോവിഷമമുണ്ടാകുമെങ്കിലും ഗാര്‍ഹികജീവിതത്തില്‍ സന്തോഷവും സമാധാനം ഉണ്ടാകും. സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും.

രോഹിണി: മാനസികസംഘര്‍ഷത്തിനു കുറവുതോന്നും. സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. സാഹസപ്രവൃത്തികളില്‍ വിജയം കൈവരിക്കും. അനുവദിച്ച സംഖ്യ ലഭിക്കാൻ നിയമസഹായം തേടും.

മകയിരം: ബൃഹത്സംരംഭങ്ങള്‍ തുടങ്ങുന്നതിന്‍റെ പ്രാഥമിക ചര്‍ച്ചയില്‍ പങ്കെടുക്കും. ഉദ്യോഗം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതിനാല്‍ മറ്റ് ഉദ്യോഗത്തിന് അന്വേഷണമാരംഭിക്കും.

തിരുവാതിര: സഹോദരസഹായഗുണത്താല്‍ ജീവിതോപാധിക്കു വഴിയുണ്ടാകും. സാഹസപ്രവൃത്തികളില്‍ വിജയിക്കും. പഠിച്ചവിഷയങ്ങള്‍ സംതൃപ്തിയോടുകൂടി അവതരിപ്പിക്കാൻ സാധിക്കും.

പുണര്‍തം: തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും. സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്ത‌ാന്‍ അവസരം വന്നുചേരും.

പൂയ്യം: വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മനഃസംതൃപ്തിയോടുകൂടി ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.

ആയില്യം: ഈശ്വരപ്രാര്‍ഥനകളാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ആയുര്‍വ്വേദചികിത്സകളാല്‍ ആരോഗ്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും.

മകം: പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ അത്യന്തം ശ്രമദാനം വേണ്ടിവരും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം.

പൂരം: അദ്ധ്വാനത്തിന് പൂര്‍ണഫലം ലഭിക്കുകയില്ല. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ഗുരുസ്ഥാനീയരുടെ അകാലവിയോഗത്തില്‍ അതീവദുഃഖ അനുഭവപ്പെടും.

ഉത്രം: സാമ്പത്തികവരുമാനമുണ്ടായാലും ചെലവ് വര്‍ധിക്കും. വാക്ദാനങ്ങളില്‍ നിന്നും വ്യതിചലിയ്ക്കേണ്ടതായിവരും. മാനസിക വിഭ്രാന്തി വര്‍ധിക്കും.

അത്തം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ആത്മാഭിമാനം തോന്നും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും.

ചിത്ര: മേലധികാരി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മനസ്സംതൃപ്തിയോടുകൂടി പൂര്‍ത്തീ കരിക്കാൻ സാധിക്കും. വിദേശവിപണനവിതരണങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.

ചോതി: ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി സര്‍വാത്മനാ സഹകരിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് തറവാട്ടില്‍ നിന്നും മാറിത്താമസിക്കും.

വിശാഖം: അവധിയെടുത്ത് വിശേഷപ്പെട്ട ദോവാലയദര്‍ശനം നടത്തുവാനിടവരും. കലാകായികരംഗങ്ങളില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും.

അനിഴം: സദ്സംഭാഷണത്താല്‍ അനുകൂലവിജയം ഉണ്ടാകും. ദീര്‍ഘകാലനിക്ഷേപമെന്നനിലയില്‍ ഭൂമിവാങ്ങാൻ തയ്യാറാകും. ബന്ധുസഹായത്താല്‍ വിദേശ ഉദ്യോഗത്തിന് അവസരം വന്നുചേരും.

തൃക്കേട്ട: പലപ്രകാരത്തിലും അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ അവധിയെടുക്കുവാനിടവരും. വാഹനാപകടത്തിന് ദൃക്സാക്ഷിയാകും. ഓര്‍മശക്തിക്കുറവിനാല്‍ സാമ്പത്തികക്രയവിക്രയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറും.

മൂലം: മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കുവാനിടവരും. പലപ്രകാരത്തിലും അസുഖങ്ങള്‍ വര്‍ധിക്കും. ആത്മവിശ്വാസക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറും.

പൂരാടം: പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. ഓര്‍മശക്തിക്കുറവിനാല്‍ അറിവുള്ള വിഷയങ്ങളാണെങ്കിലും അവതരിപ്പിക്കാൻ സാധിക്കുകയില്ല.

ഉത്രാടം: യുക്തമായ തീരുമാനം സ്വീകരിക്കാൻ അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദേശം തേടും. വിജയശതമാനം വര്‍ധിപ്പിച്ചതിനാല്‍ വിദേശ ഉദ്യോഗത്തിന് അപേക്ഷ സമര്‍പ്പിക്കാൻ അര്‍ഹത നേടും.

തിരുവോണം: കഴിഞ്ഞവര്‍ഷം തുടങ്ങിവെച്ച കര്‍മപദ്ധതികള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കായി ദേവാലയദര്‍ശനം നടത്തുവാനിടവരും.

അവിട്ടം: ആഗ്രഹിച്ച കാര്യങ്ങള്‍ അനുകൂലമാകും വിധം സാധിക്കും. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവുമുണ്ടാകും.

ചതയം: വിദേശ ഉദ്യോഗത്തില്‍ നിന്ന് അവധിയില്‍ വന്നവര്‍ക്ക് പുനര്‍നിയമനം ലഭിക്കും. ജീവിതനിലവാരം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും.

പൂരോരുട്ടാതി: സുഹൃത്തിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. സാഹസപ്രവൃ ത്തികളില്‍ വിജയം കൈവരിക്കും. അനുവദിച്ച സംഖ്യ ലഭിക്കാൻ നിയമസഹായം തേടും.

ഉത്രട്ടാതി: സഹോദരസഹായഗുണത്താല്‍ ജീവിതോപാധിക്കു വഴിയുണ്ടാകും. സാഹസപ്രവൃത്തികളില്‍ വിജയിക്കും. പഠിച്ചവിഷയങ്ങള്‍ സംതൃപ്തിയോടുകൂടി അവതരിപ്പിക്കാൻ സാധിക്കും.

രേവതി: ഔദ്യോഗിക ജീവിതത്തില്‍ മനോവിഷമമുണ്ടാകുമെങ്കിലും ഗാര്‍ഹികജീവിതത്തില്‍ സന്തോഷവും സമാധാനം കൊടുത്ത് കരാറെഴുതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top