Flash News

ജയപരാജയമല്ല ബിജെപി ലക്ഷ്യമിടുന്നത്, ജനക്ഷേമമാണ്: പ്രധാന മന്ത്രി

June 8, 2019

82614-391942-modi-7ഗുരുവായൂര്‍: തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമല്ല, ജനസേവനമാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ ‘അഭിനന്ദൻ സഭ’ എന്ന പേരിട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അധികാരത്തിൽ വരുന്നത് എല്ലാവരുടേയും സര്‍ക്കാരാണ്. തിര‍ഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനം നോക്കിയല്ല ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിപ്പ വൈറസ് പടരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് കേന്ദ്രം കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

“ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളത്തിലെത്തി മോദി എന്തിന് നന്ദി പറയുന്നു എന്ന് അതിശയിക്കുന്നവരുണ്ടാകാം. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും നന്മയും ക്ഷേമവുമാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍റെ ലക്ഷ്യം. ജയപരാജയമല്ല ജനക്ഷേമമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബനാറസ് പോലെത്തന്നെയാണ് കേരളവും. വോട്ട് ചെയ്തവരെ പോലെ തന്നെ വോട്ട് ചെയ്യാത്തവരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും. ബിജെപി പ്രവര്‍ത്തകരും ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിക്കുന്നത് തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ജനസേവനം മുൻനിര്‍ത്തിയാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

D8g3lk8VsAANiO2അടിയുറച്ച വിശ്വാസത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും ഉറച്ച് നിൽക്കുന്ന ജനതയാണ് കേരളത്തിലുള്ളതെന്നും അതുകൊണ്ടുതന്നെ ആധ്യാത്മികതയിലും പൈതൃകത്തിലും ഊന്നിനിന്നു കൊണ്ടുള്ള വികസന പദ്ധകളാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍റി സ്കൂൾ മൈതാനത്ത് ഒരുക്കിയ പൊതുസമ്മേളന വേദിയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പൊന്നാടയണിയിച്ച് സ്വീകരിച്ചു.

നേരത്തേ, പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. കേരളീയ വേഷത്തിൽ മുണ്ടും നേര്യതും ധരിച്ച് മുതിർന്ന നേതാക്കളോടൊപ്പമാണ് അദ്ദേഹം ദർശനത്തിനെത്തിയത്. ഗുരുവായൂർ ദേവസ്വം അധികൃതർ പൂർണ്ണകുംഭത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണ്ണർ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുതിർന്ന ബി.ജെ.പി നേതാക്കൾ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

D8g3oSfUYAAGYhM(1)പ്രധാനമന്ത്രിക്ക് താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തി. 111 കിലോ താമരപ്പൂവ് കൊണ്ടാണ് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തിയത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകളും നടത്തി. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തി. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്.

ദർശനത്തിനു ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ മോദി ദേവസ്വം മന്ത്രിയുമായും ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പൈതൃക സംരക്ഷണമടക്കം 452 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്.

D8g3phVVUAIyWqxനിരവധി പേർ പ്രധാനമന്ത്രിയെ കാണാനായി ഗുരുവായൂരിലെത്തിയിരുന്നു. കാലത്ത് ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിരുന്നത് . കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരിൽ എത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അൽപസമയം വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. 2008-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്. ഉച്ചയോടെ പ്രധാനമന്ത്രി ദില്ലിക്ക് തിരിച്ചുപോയി.

ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, ഗവർണർ ജസ്റ്റിസ് പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുരേഷ് ഗോപി എംപി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

D8g7u5zVsAAS0hh


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top