ഫരീദാബാദില്‍ സ്‌കൂളിനു തീപിടിച്ച് അധ്യാപികയും രണ്ട് മക്കളും വെന്തുമരിച്ചു

D8hiXElU0AEuhdyന്യൂദൽഹി: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ അധ്യാപികയും രണ്ട് മക്കളും കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

കെട്ടിടത്തിന്‍റെ മുകളിലെ നിലയിൽ പ്രവർത്തിക്കുകയായിരുന്ന എഎൻഡി കോൺവെന്‍റ് സ്കൂളിലെ  അധ്യാപികയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന്റെ താഴത്തെ നിലയില്‍ തുണികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിൽ തീപിടിച്ച് പടരുകയായിരുന്നു. സ്‌കൂളിലേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ അഗ്നിശമന സേനയ്ക്ക് സ്ഥലത്തെത്താൻ പാടുപെടേണ്ടി വന്നു.

അവധിക്കാലമായിരുന്നെങ്കിലും അധ്യാപികയും കുടുംബവും ഇവിടെയാണു താമസിച്ചിരുന്നത്. കെട്ടിടത്തില്‍ അകപ്പെട്ട ഇവരെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ സൂററ്റിൽ കോച്ചിങ് സെൻററിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർത്ഥികളുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment