Flash News

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തേണ്ട സമയം കഴിഞ്ഞുവെന്ന് വി എസ്

June 9, 2019

Vs-achuthanandanപാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് അച്യുതാനന്ദന്റെ കത്ത്. സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് വിഎസിന്റെ കത്ത് ചര്ച്ചയായത്. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ രൂക്ഷ വിമർശനം രേഖപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെടുന്നു.

പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്ന് കത്തില് പറയുന്നു. മൂന്ന് പേജുള്ള ഈ കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു. തെറ്റുകൾ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോൾ പാർട്ടിയുടെയും നേതാക്കളുടെയും പ്രവർത്തനം

രാഷ്ട്രീയ അടവോ തന്ത്രമോ അല്ല പരാജയത്തിന്റെ കാരണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെന്ന നിലയിൽ നയത്തിലും പരിപാടിയിലും ഊന്നിയുള്ള പ്രവർത്തനം കൊണ്ടു മാത്രമേ തകർച്ച പരിഹരിക്കാനാവൂ. അതില്ലാത്തതിനാലാണു വ്യക്തിനിഷ്ഠമായ തീർപ്പുകളുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയണം. ആത്മപരിശോധനയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു”- കത്തിൽ അദ്ദേഹം ഓർമിപ്പിക്കുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top