നിപ്പ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടു; മൂന്ന് സാംപിളുകളില്‍ രണ്ടെണ്ണവും നെഗറ്റീവ്

nipahകൊച്ചി: നിപ്പ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പൂണെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളയില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയില്‍ മൂന്ന് സാംപിളുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭീതി ഒഴിഞ്ഞെങ്കിലും നിപ്പയ്‌ക്കെതിരെ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയുടെ സാംപിളുകളാണ് വിദഗ്ധ പരിശോനയ്ക്ക് അയച്ചത്. ഇനിയും പരിശോധനകളുണ്ട്.

നിപ്പ ലക്ഷണങ്ങള്‍ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന 11 പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. അതിനിടെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

നിപ്പ ബാധിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരശേഖരണമാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ നടത്തുന്നത്. ഹൈ റിസ്‌ക്ക് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന 52 പേര്‍ ഇപ്പോള്‍ തീവ്ര നിരീക്ഷണത്തിലാണ്. ഇതില്‍ 41 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്.

നിപ്പയുടെ ഉറവിടം തേടി കേന്ദ്രസംഘം; തൊടുപുഴയില്‍ നിന്നും വവ്വാലുകളെ പിടിച്ച്‌ സാംപിളെടുക്കുന്നു

കൊച്ചി: നിപ്പയുടെ ഭീതി ഒഴിഞ്ഞെങ്കിലും നിപ്പ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര വൈറോളജി വിഭാഗം. തൊടുപുഴയില്‍ നിന്നും വവ്വാലുകളെ പിടികൂടി സാംപിളുകള്‍ ശേഖരിച്ച് പരിശോധ നടത്തുകയാണ്.

നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് വവ്വാലുകളെ പിടികൂടുന്നത്. രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥിയുടെ പറവൂരിലെ വീടിനടുത്ത് നിന്നും തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് നിന്നുമുള്ള സാംപിള്‍ ശേഖരിക്കും. പൂണെ നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിദഗ്ധരെത്തിയാണ് പരിശോധന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News