അശ്വതി: ഉത്തരവാദിത്വം വര്‍ധിക്കും. പുതിയ വ്യാപാരവ്യവസായങ്ങള്‍ക്കു തുടക്കം കുറിയ്ക്കും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിയ്ക്കും.
ഭരണി: ക്ഷയാവസ്ഥകള്‍ പരിഹരിക്കും.സുരക്ഷിതമായ പദ്ധതിയില്‍ പണം നിക്ഷേപിക്കും. വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും.
കാര്‍ത്തിക: അന്യരെപ്പറ്റിയുള്ള അബദ്ധധാരണകള്‍ ഉപേക്ഷിക്കണം. അവ്യക്തമായ പണമിടപാടുകളില്‍ നിന്നും പിന്മാറണം. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
രോഹിണി: മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജന്മനാട്ടിലേക്ക് വരുവാന്‍ ഏര്‍പ്പാടുചെയ്യും. അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തും.
മകയിരം: അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. അസുഖങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ തുടങ്ങും.
തിരുവാതിര: പരിജ്ഞാനക്കുറവിനാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടും. പണം,അഗ്നി, ആയുധം,വാഹനം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധവേണം.
പുണര്‍തം: അദൃശ്യമായ ഈശ്വരസാന്നിധ്യം ആശ്ചര്യമുളവാക്കും . മംഗളകര്മങ്ങളില് പങ്കെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.
പൂയം: പരസ്പരധാരണയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ഗൃഹപ്രവേശ ത്തിന് ഏര്‍പ്പാടുകള്‍ ഏറെക്കുറെ പൂര്‍ത്തിയാകും. ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുവാന്‍ തയാറാകും.
ആയില്യം: പരിശ്രമസാഫല്യത്താല്‍ ആശ്വാസമുണ്ടാകും. സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് അനുമതി ലഭിക്കും. അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.
മകം: ഒത്തൊരുമയില്ലാത്തതിനാല് ഉദ്യോഗം ഉപേക്ഷിക്കും. വാതനാഡീരോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ തുടങ്ങും. മോഹനവാഗ്ദാനങ്ങളില്‍ അകപ്പെടരുത്.
പൂരം: സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. അഭീഷ്ടങ്ങള്‍ സാധിക്കും.
ഉത്രം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. ഭൂമിവില്പന തല്ക്കാലം ഉപേക്ഷിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.
അത്തം: പരസ്പരവിരുദ്ധമായ പ്രവൃത്തികള്‍ പണനഷ്ടമുണ്ടാക്കും. കഠിനാധ്വാനത്താല്‍ കാര്യസാധ്യമുണ്ടാകും. ബാധ്യതകള്‍ തീര്‍ക്കുവാന്‍ ഭൂമിവില്ക്കും.
ചിത്ര : വ്യക്തിത്വത്തിനു യോജിക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ഉദാസീന മനോഭാവം ന്യായീകരിക്കുന്നത് അബദ്ധമാകും.
ചോതി: ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം ആശ്വാസത്തിനു വഴിയൊരുക്കും. ബന്ധുക്കള്‍ വിരുന്നുവരും. വ്യാപാരവ്യവസായ സ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാകും.
വിശാഖം: വിശ്വാസയോഗ്യമല്ലാത്തതിനാല്‍ കൂട്ടുത്തരവാദിത്ത്വത്തില് നിന്നും പിന്മാറും.ആത്മവിശ്വാസം കുറയും. അപൂര്‍വങ്ങളായ സ്വപ്നദര്‍ശനത്താല്‍ ആധി വർധിക്കും.
അനിഴം: പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും. പ്രവര്‍ത്തനമേഖലകള്‍ മെച്ചപ്പെടും.
തൃക്കേട്ട: ആശ്രയിച്ചുവരുന്നവര്‍ക്ക് ആശ്വാസം നല്‍കും. അവിചാരിതമായി സ്ഥാനമാറ്റമുണ്ടാകും. യാത്രയില്‍ തടസങ്ങള്‍ ഉണ്ടാകും. അപൂര്‍ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും.
മൂലം: വേര്‍പ്പെട്ട് താമസിച്ചിരുന്നവര്‍ക്ക് ഒരുമിച്ചു താമസിക്കുവാനവസരമുണ്ടാകും. കഴിവിന്റെ പരമാവധി പ്രാവര്‍ത്തികമാക്കുവാന്‍ സാധിയ്ക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ആവിര്‍ഭവിക്കും.
പൂരാടം: സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ നിന്നും ത്വക് രോഗം പിടിപെടും. അനുവദിച്ച സംഖ്യലഭിക്കുവാന് ഉന്നതരുടെ ശുപാര്‍ശ വേണ്ടിവരും. മുന്‍കോപം നിയന്ത്രിക്കണം.
ഉത്രാടം: വ്യത്യസ്തമായ ശൈലി അവലംബിക്കും. വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിയ്ക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.
തിരുവോണം: അന്തരീക്ഷത്തിലെ വ്യതിയാനത്താല്‍ അസുഖം പിടിപെടും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരം വന്നുചേരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
അവിട്ടം: പാരമ്പര്യപവൃത്തികളില് വ്യാപൃതനാകും. ക്രയവിക്രയങ്ങളില്‍ വരുമാനമുണ്ടാകും. പദ്ധതി ആസൂത്രണം വിജയിക്കും.
ചതയം: പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. സ്ഥാപനത്തിന്റെ താല്പര്യം സുരക്ഷിതത്വം തുടങ്ങിയവ മുന്‍നിര്‍ത്തി പ്ര വര്‍ത്തിക്കും.
പൂരോരുട്ടാതി: പറഞ്ഞുഫലിപ്പിക്കുവാന് സാധിക്കാത്തത് പ്രവൃത്തിയിലൂടെ പ്രകടമാക്കും. ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
ഉത്രട്ടാതി: അപമാനം ഒഴിവാക്കുവാന്‍ അധികാരസ്ഥാനം ഒഴിയും. സങ്കല്പ്പത്തിനു വിപരീതമായി കാര്യങ്ങള്‍ വന്നുഭവിക്കും. മനോവിഷമങ്ങള്‍ കുറക്കുവാന്‍ ദേവാലയ ദര്‍ശനം നടത്തും.
രേവതി: ആദര്‍ശങ്ങള്‍ ഫലവത്താകും. സംഘനേതൃത്വസ്ഥാനം വഹിക്കും. ഉപരിപഠനത്തിനു ചേരും. വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികവരുമാനം വർധിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply