ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഫെസിലിറ്റീസ് ചെയര്‍മാനായി വിശ്വജിത്ത് പിള്ളയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
മാവേലിക്കര സ്വദേശിയായ വിശ്വജിത്ത് ഇരുപത് വര്‍ഷമായി അമേരിക്കയിലാണ്. ലാങ്ഹോണ്‍, യാര്‍ഡ്ലി ചിന്മയ മിഷന് കേന്ദ്രങ്ങളില്‍ ബാലവിഹാര്, ഭാരതീയസാംസ്ക്കാരിക പരിപാടികള്‍, മറ്റ് സാമൂഹ്യ കര്‍മ്മമേഖലകളിലെല്ലാം സ്തുത്യര്‍ഹമായ പങ്ക് വഹിച്ചുവരുന്നു.
ഐ ടി പ്രൊഫഷണല്‍ ആയി ജോലി നോക്കുന്ന വിശ്വജിത്ത് ഭാര്യ ചാന്ദ്നി പിള്ള, മക്കള്‍ ആദിത്യ, മേഘന എന്നിവര്‍ക്കൊപ്പം ന്യൂജഴ്സിയിലെ റോബിന്‍സ് വിലാണ് താമസം.
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply