നിപ്പ: വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം; പേരയ്ക്ക വവ്വാല്‍ കടിച്ചതാകാമെന്നും നിഗമനം

kelelawar-buahകൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ്പ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ ചീഞ്ഞ പേരയ്ക്ക കഴിച്ചുവെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നും കേന്ദ്ര സംഘം വ്യക്തമാക്കി.

നിപ്പ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. ഇവര്‍ രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് താന്‍ പേരയ്ക്ക കഴിച്ച കാര്യം വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയത്.

എന്നാല്‍ വിദ്യാര്‍ത്ഥി കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ല. ഇത് പ്രാഥമിക നിഗമനം മാത്രമാണ്. പഴം തീനി വവ്വാലുകളാണ് നിപ്പ വൈറസിന്റെ വാഹകരെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവയുടെ സ്രവങ്ങളിലൂടെയാണത്രെ നിപ്പ വൈറസുകള്‍ പകരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News