ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്നു ചോദിച്ചാല്‍ അതിനുത്തരം നരേന്ദ്ര മോദി എന്നാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. റോഡുകളിലും മറ്റും ജനങ്ങളെക്കൂട്ടി യാത്രാ തടസ്സമുണ്ടാക്കാനല്ലാതെ രാഹുല്‍ ഗാന്ധിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു. യുവതീ പ്രവേശനം ശബരിമലയില്‍ വേണ്ടെന്നാണ് അഭിപ്രായം. ഇത് മുന്നേ തന്നെ പറഞ്ഞതാണ് . മതില് വിജയിച്ചെങ്കിലും പിറ്റേന്ന് തന്നെ പൊളിച്ചുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അറിവുണ്ടോ എന്ന് പലരോടും ചോദിച്ചെങ്കിലും മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് ഇത് നടന്നതെന്ന് തോന്നുന്നില്ല എന്നാണ് പലരും പറഞ്ഞത് . തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല . മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. ആരുടെയെങ്കിലും ഒരാളുടെ തലയില്‍ തെട്ടിവേക്കുന്നത് മാന്യതയും മര്യാദയുമല്ല. വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ സംഘടതിമായി വോട്ടുബാങ്കായി മാറി ആനുകൂല്യങ്ങള്‍ നേടുന്നു. എന്‍.എസ്.എസ് കാറ്റുനോക്കി തൂറ്റുകയാണെന്നും എന്‍.എസ്.എസിന് മാടമ്പിത്തരം ആണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പിന്നാക്ക സമുദായത്തോട് ഇടത്പക്ഷം ആഭിമുഖ്യം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരിഫിനെ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായി നിറുത്തിയത് മുസ്ലിം വോട്ട് ബാങ്ക് നോക്കിയാണ്. ജാതിനോക്കി സ്ഥാനാര്‍ഥിയെ നിര്‍ണ്ണയം നടത്തുന്ന ദുരവസ്ഥയിലാണ് വിപ്ലവപാര്‍ട്ടി. അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply