Flash News

നീരവ് മോദിയുടെ ജാമ്യ ഹര്‍ജി യു കെ റോയല്‍ കോടതി വീണ്ടും തള്ളി

June 12, 2019

nirav-1140x641ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട് ലണ്ടനില്‍ കഴിയവേ അറസ്റ്റിലായ രത്നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം തവണയാണ് മോദിയുടെ ജാമ്യാപേക്ഷ യു കെ കോടതി തള്ളുന്നേത്. നീരവ് മോദി പണം തിരിച്ചടയ്ക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയൽ കോടതി നാലാം തവണയും നീരവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.

48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു.

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞിരുന്നു.

മാര്‍ച്ച് 19നാണ് നീരവ് മോദി ലണ്ടനില്‍ സ്‌കോര്‍ട്ട്‌ലണ്ട് യാര്‍ഡില്‍ അറസ്റ്റിലായത്. നീരവ് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നീരവിനെ അറസ്റ്റ് ചെയ്തതത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top