- Malayalam Daily News - https://www.malayalamdailynews.com -

കൈരളി ടിവി യുഎസ്എ കവിതാ പുരസ്കാരം ഡോണ മയൂരക്ക്

dona1ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കവിതയ്ക്കുള്ള കൈരളി ടിവി യു എസ് എ യുടെ രണ്ടാമത് പുരസ്കാരം പ്രമുഖ എഴുത്തുകാരി ഡോണ മയൂരയുടെ ‘ഉയിരുപ്പ്’ എന്ന കവിത സ്വന്തമാക്കി.

മികച്ച ധാരാളം കവിതകള്‍ വിവിധ അമേരിക്കന്‍ മലയാള മാധ്യമങ്ങളില്‍ എഴുതിയിട്ടുള്ള ഡോണ, എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ കണക്റ്റിക്കട്ടില്‍ താമസിക്കുന്നെ ഐ ടി കണ്‍സള്‍ട്ടന്റ് കൂടിയാണ്. അസാധാരണമായ ബിംബ സാനിധ്യം കൊണ്ടും ചിത്രങ്ങള്‍ മനസില്‍ പതിയുന്നപോലെ വര്‍ണങ്ങള്‍ വിരിയിക്കുന്ന കവിത വിധികര്‍ത്താക്കള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ‘സങ്കടല്‍ പക്ഷി’, ‘ആരൊരാളത്’, ‘പൂച്ച’ എന്നിങ്ങനെ മികച്ച ധാരാളം കവിതകളുടെ രചയിതാവ് കൂടിയാണ് ഈ തിരുവനതപുരം സ്വദേശി.

പ്രവാസി മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇമലയാളി സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ വെച്ച് കൈരളി ടി വി യു എസ് എ യുടെ ക്യാഷ് അവാര്‍ഡും ഉപഹാരവും ജൂണ്‍ 30 വൈകീട്ട് 5:00 മണിക്ക് ഫ്ലോറല്‍ പാര്‍ക്ക് ടൈസണ്‍ സെന്‍ററില്‍ വെച്ച്, കൈരളി ടി വി യു എസ് എ യുടെ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ജെ. മാത്യൂസ് നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]