പ്രമേഹ രോഗികള്‍ക്ക് കരിഞ്ചീരകം അത്യുത്തമം

coverimage-14-1513227834-1541402859-1559807639അടുക്കളയില്‍ വലിയ ഉപയോഗമില്ലെങ്കിലും പലരുടേയും വീട്ടില്‍ കരിഞ്ചീരകം കാണും. ഇതിട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുന്നവരുമുണ്ട്. കലോഞ്ചി, ബ്ലാക് സീഡ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. നൈജെല്ല സറ്റൈവ എന്നറിയപ്പെടുന്ന കരിഞ്ചീരകത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് വാസ്തവം. ഇത് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ജീവിത ശൈലീ രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് കരിഞ്ചീരകം.

കരിഞ്ചീരകം ഏതെല്ലാം വിധത്തിലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്, അസുഖങ്ങള്‍ക്കു മരുന്നാകുന്നത് എന്നറിയാം….

പ്രമേഹം
പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ലേശം കട്ടന്‍ ചായയില്‍ ഇട്ടു കുടിയ്ക്കാം. 2,5 മില്ലി കരിഞ്ചീരക തൈലംതൈലം ചേര്‍ത്തു കഴിച്ചാലും മതി. ഇതല്ലെങ്കില്‍ ഇത് ദിവസവും രണ്ടു ഗ്രാം വീതം കഴിയ്ക്കാം. കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c) കുറയ്ക്കാനും ഫലപ്രദമാണ്.

പല്ലു സംബന്ധമായ രോഗങ്ങള്‍
പല്ലു സംബന്ധമായ രോഗങ്ങള്‍ക്കും തൊണ്ട വേദനയ്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. ഇതിന്റെ ഓയില്‍ മോണയില്‍ പുരട്ടാം. മോണ രോഗങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. പല്ലിനെ ശക്തിപ്പെടുത്തുവാന്‍ ഇത് ഏറെ നല്ലതാണ്. ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ചര്‍മം
ചര്‍മത്തിലെ പാലുണ്ണി, അരിമ്പാറ തുടങ്ങിയവയ്ക്കുള്ള നല്ലൊരു മരുന്നാണിത്. ഇത് പൊടിച്ച് അല്‍പം പനിനീരില്‍ കലക്കി ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖക്കുരുവുള്ളവര്‍ ഇത് അരച്ചോ പൊടിച്ചോ നാരങ്ങാനീരില്‍ കലക്കി പുരട്ടുന്നതു ഗുണം നല്‍കും.

നല്ല ഉറക്കം
ഒരു സ്പൂണ്‍ പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് അല്‍പം കരിഞ്ചീരകവും ചേര്‍ത്തു രാത്രി കിടക്കുവാന്‍ നേരത്തു കഴിയ്ക്കുന്നത്‌ ഏറെ നല്ലതാണ്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുന്നു.

ചുമ, കഫക്കെട്ട്
ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചൂടാക്കി കിഴി കെട്ടി ശ്വസിപ്പിയ്ക്കുന്നത് കുട്ടികളുടെ അടക്കം മൂക്കടപ്പു മാറാന്‍ നല്ലതാണ്. ഇതും തേനും കലര്‍ക്കി കഴിയ്ക്കുന്നത് ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

തലവേദന
തലവേദനയ്ക്ക് ഇതു പൊടിച്ച് എണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ ഇടുന്നത് ഏറെ നല്ലതാണ്. ഇതു പോലെ സന്ധി വേദന മാറാനും നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

ക്യാന്‍സര്‍
ഇത് ക്യാന്‍സറിനെ ചെറുക്കുന്ന കരോട്ടിന്‍ അടങ്ങിയവയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനും ഏറെ സഹായകമാണ്. ഇതെല്ലാം തന്നെ ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കും.

തേള്‍ വിഷം, പേപ്പട്ടി വിഷം
തേള്‍ വിഷം, പേപ്പട്ടി വിഷം എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് കരിഞ്ചീരകം. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും മുറിവുള്ളിടത്തു പുരട്ടുന്നതും നല്ലതാണ്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. ഇത് വെളളത്തില്‍ കലക്കി കുടിയ്ക്കാം. തിളപ്പിച്ചു കുടിയ്ക്കാം. 5 മില്ലി കരിഞ്ചീരക തൈലം തേനില്‍ കലര്‍ത്തി കുടിയ്ക്കാം.

മുടിയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇത് കഷണ്ടിയ്ക്കു വരെ പരിഹാരമാണെന്നാണ് പറയുക. ഇതിട്ടു തിളപ്പിച്ച എണ്ണ പുരട്ടാം. താടി, മീശ, മുടി രോമങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ നല്ലതാണ്. തലയിലെ ഈര്, പേന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് അരച്ച് ഇതില്‍ വിനെഗര്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

വയറിന്റെ ആരോഗ്യം
ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. എക്കിള്‍ മാറാനും ഇത് ഏറെ നല്ലതാണ്. പൈല്‍സ്, മലബന്ധം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിഞ്ചീരകം. 2.5 മില്ലി കരിഞ്ചീരക തൈലം, ഒരു കപ്പു കട്ടന്‍ ചായയില്‍ ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്.

സെക്‌സ് സംബന്ധമായ ഗുണങ്ങള്‍
സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണിത്. ശേഷി വര്‍ദ്ധനയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതിന്റെ തൈലം ഓറഞ്ച് ജ്യൂസ്, നാരങ്ങാ ജ്യൂസ് എന്നിവയില്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് വീക്കത്തിനും സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊന്നാന്തരം പരിഹാരമാണ്.

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യം പരിപാലിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്.കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.

09-1444381116-kalonji-oil-1559807615

STATUTORY WARNING: Before taking any medications, over-the-counter drugs, supplements or herbs, consult a physician for a thorough evaluation. Malayalam Daily News does not endorse any medications, vitamins or herbs. A qualified physician should make a decision based on each person’s medical history and current prescriptions. The medication summaries provided do not include all of the information important for patient use and should not be used as a substitute for professional medical advice. The prescribing physician should be consulted concerning any questions that you have. Never disregard or delay seeking professional medical advice or treatment because of something you have read on this website.

**********************

Print Friendly, PDF & Email

Related News

Leave a Comment