Flash News

കെ എച്ച് എന്‍ എ : ആത്മീയ സാന്നിധ്യമായി സ്വാമി ശാന്താനന്ദയും സ്വാമി സിദ്ധാനന്ദയും

June 13, 2019 , ശ്രീകുമാര്‍ പി

Newsimg1_89331878ന്യൂജെഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനുകളിലെ നിത്യ സാന്നിധ്യമായ ചിന്മയാ മിഷനിലെ സ്വാമി ശാന്താനന്ദയും സ്വാമി സിദ്ധാനന്ദയും ന്യൂജഴ്‌സിയില്‍ നടക്കുന്ന പത്താമത് കണ്‍വന്‍ഷനിലും പങ്കെടുക്കുമെന്ന്പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

തയ്‌വാനില്‍ ബിസ്സിനസ് ചെയ്തിരുന്ന രാഘവന്‍ 60 കളില്‍ ചിന്മയാനന്ദ സ്വാമിയുടെ വിദേശയാത്രകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1992 ല്‍ വേദാന്ത പ്രചരണം പൂര്‍ണ്ണ പ്രവര്‍ത്തനമായി തീരുമാനിക്കുകയും സ്വാമി ചിന്മയാനന്ദനില്‍നിന്ന്‌ സന്യാസം സ്വീകരിച്ച് സ്വാമി ശാന്താനന്ദയായി. ഹോങ്കോങ്ങിലും തെയ്‌വാനിലും ചിന്മയാമിഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്വാമി ശാന്താനന്ദ പിന്നീട് അമേരിക്കയിലെത്തി. ഫിലാഡല്‍ഫിയയിലും ന്യുജഴ്‌സിയിലും ചിന്മയമിഷന്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തു. വടക്കേ അമേരിക്കയിലുടനീളം യാത്ര ചെയ്ത് ഗീതാ ജ്ഞാനയജ്ഞവും ഉപനിഷത് ഭഗവത് ഗീതാ പ്രഭാഷണങ്ങളും നടത്തി. ചിന്മയാ മിഷന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായിരുന്ന 2001 ല്‍ വിവിധ സ്ഥലങ്ങളിലായി 50 ഗീതാ ജ്ഞാനയജ്ഞങ്ങള്‍ നടത്തി ശ്രദ്ധ നേടി. അമേരിക്കയിലും കാനഡയിലുമുള്ള അന്‍പതോളം ചിന്മയ മിഷന്‍ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന സ്വാമി ശാന്താനന്ദ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

1972ല്‍ സ്വാമി ചിന്മയാനന്ദന്റെ കീഴില്‍ വേദപഠനത്തിനായി ചേര്‍ന്ന സ്വാമി സിദ്ധാനന്ദ പഠനം പൂര്‍ത്തിയാക്കിയ ശേഷം വര്‍ഷങ്ങളോളം ചെന്നൈ ചിന്മയാ മിഷനിലും കുറച്ചുനാള്‍ കൊച്ചിയിലെ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലും ചുമതല വഹിച്ചു. മിഷന്റെ മാസികകളായ തപോവന്‍ പ്രസാദ് , ബാലവിഹാര്‍ എന്നിവയുടെ വളര്‍ച്ചക്ക് കാര്യമായ പങ്കു വഹിച്ചു. ചെന്നൈയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരവധി യുവാക്കളെ ചിന്മയാ മിഷനുമായി അടുപ്പിക്കുകയും ചെയ്തു. 1994-ല്‍ ചിന്മയാ മിഷന്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലക്കാരനായി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം നല്‍കി. കലാകാരനും ഗായകനുമായ സ്വാമി സിദ്ധാനന്ദ നിരവധി ഭജനകള്‍ ചിട്ടപ്പെടുത്തുകയും പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top