2022-ലെ സ്വാതന്ത്ര്യദിനത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യാക്കാരെ അയക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. മൂന്ന് ഇന്ത്യാക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്യാന് പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികള്‍ പരിഗണനയിലാണെന്ന് ഐസ്ആര്‍ഒ ചെയര്മാന് ഡോ കെ ശിവനും കേന്ദ്ര ബഹിരാകാശ, ആണവ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിംഗും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതേസമയം പുതിയ ചൊവ്വാ ദൗത്യം 2023ലായിരിക്കുമെന്നും കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികമാണ് 2022. ഇതിനോടനുബന്ധിച്ച് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന് ആവശ്യമായ 10000 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചതായി ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശ ദൗത്യത്തിനായി രണ്ടോ മൂന്നോ യാത്രികരെ കണ്ടെത്തും. ഇവര്‍ക്ക് മൂന്നുമാസത്തെ പരിശീലനം നല്‍കും. ഇതില്‍ ഒരു സ്ത്രീയായിരിക്കുമെന്ന സൂചനയും ഐഎസ്ആര്‍ഒ നല്കി.
കഴിഞ്ഞദിവസം ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ സമയക്രമം കെ ടി ശിവന് വിശദീകരിച്ചിരുന്നു. ജൂലൈ 15ന് ചന്ദ്രയാന്‍ രണ്ടുമായി ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് കുതിച്ചുയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടും.
ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഗഗന്യാന് പദ്ധതിക്കായി പ്രത്യേക സെല്‍ രൂപവത്കരിക്കും. ഗഗന്യാന് ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുകയെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗഗന്യാന് ദൗത്യം, ആദിത്യ മിഷന്, വീനസ് മിഷന്, ചന്ദ്രയാന്‍ രണ്ട് ദൗത്യം എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ നിലവില്‍ തയ്യാറെടുക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply