Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി

June 14, 2019 , ജീമോന്‍ റാന്നി

IMG_2137ഹൂസ്റ്റണ്‍: മെയ് 25 ശനിയാഴ്ച, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (IANAGH) 25 വര്‍ഷത്തെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസമായി മാറി. വര്‍ണപ്പകിട്ടാര്‍ന്നതും വ്യത്യസ്തവുമായ പരിപാടികള്‍ കൊണ്ട് നിറഞ്ഞു നിന്ന രജത ജൂബിലി ആഘോഷങ്ങളും ഗാല നൈറ്റും നഴ്സസ് ഡേ ആഘോഷങ്ങളും സംഘടനയുടെ കരുത്തും വളര്‍ച്ചയും വ്യക്തമാക്കുന്നതായിരുന്നു.

ഹൂസ്റ്റണ്‍ റിച്ച്മോണ്ടിലുള്ള സഫാരി റാഞ്ചിലെ വിശാലമായ ബാങ്ക്വറ്റ് ഹാളിലായിരുന്നു 2019 നഴ്സസ് ഡേയ്ക്കും സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കും വേദിയായത്. രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി 10 മണിയോടുടി വിവിധ വിദ്യാഭ്യാസ, കലാ സാംസ്കാരിക പരിപാടികളോടെയാണ് അവസാനിച്ചത്.

ഹൂസ്റ്റണില്‍ മറ്റ് പരിപാടികളില്‍ നിന്നും വേറിട്ട് നിന്ന ഈ ആഘോഷപരിപാടികളില്‍ 500ല്‍ പരം അതിഥികളാണ് ബാങ്ക്വ ഹാളില്‍ നിറഞ്ഞിരുന്നത്. അമേരിക്കയിലും ഇന്ത്യയിലും നിന്നുമുള്ള നിരവധി നഴ്സുമാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

IMG_2139രാവിലെ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിന്‍റെ പ്രമേയം “Journey of Leadership:Challenges to Championship” ആയിരുന്നു. Transformational Leadership: Criteria for Nursing Excellence എന്ന വിഷയത്തെ അധികരിച്ചു നടന്ന പാനല്‍ ചര്‍ച്ചയോടുകൂടി വിദ്യാഭ്യാസ സമ്മേളനം അവസാനിച്ചു. വളരെ ആധികാരികവും പഠനാര്‍ഹവുമായ ചര്‍ച്ചകള്‍ക്കു നഴ്സിംഗ് രംഗത്തെ പ്രഗത്ഭര്‍ നേതൃത്വം നല്‍കി.

വൈകിട്ട് 5 മണിയോടുകൂടി ആരംഭിച്ച ഗാല നൈറ്റ്, പ്രാര്‍ത്ഥന, നഴ്സുമാരുടെ പ്രതിജ്ഞ, മുന്‍കാല പ്രസിഡന്‍റുമാരെ ആദരിക്കല്‍, സ്പോണ്‍സര്‍മാരെ ആദരിക്കല്‍ തുടങ്ങിവയാല്‍ ഈടുറ്റതായിരുന്നു. അക്കാമ്മ കല്ലേല്‍ അദ്ധ്യക്ഷ പ്രസംഗവും ശ്രീമതി വിര്‍ജീനിയ അല്ഫോന്സോ സ്വാഗത പ്രസംഗവും നടത്തി.

‘കമ്മ്യൂണിറ്റി ഓഫ് നഴ്സിങ് എക്സലന്‍സ്’ എന്നതായിരുന്നു IANAGH മിഷന്‍ സന്ദേശം. ‘വിദ്യാഭ്യാസവും സേവനവും വഴി ഞങ്ങളുടെ അംഗങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ച, നേതൃത്വം, സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക’ എന്നിവയെല്ലാം വിദ്യാഭ്യാസ സമ്മേളനത്തിലും ഗാലാദിനത്തിലും അവതരിപ്പിച്ചു.

IMG_2150അതിഥികളെ ഇന്ത്യന്‍ പരമ്പരാഗത ശൈലിയില്‍ താലപ്പൊലി, ശിങ്കാരിമേളം എന്നിവയോടൊപ്പം സ്വീകരിച്ചാനയിച്ചു. ഈ വരവേല്‍പ്പ് പങ്കെടുത്ത അതിഥികള്‍ക്ക് വേറിട്ട അനുഭവം ആയിരുന്നു.

മിസ്സോറി സിറ്റി മേയര്‍ യോലണ്ട ഫോഡ് മുഖ്യാതിഥിയായിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്, ഡോ. ദുര്‍ഗ അഗര്‍വാള്‍ (യു.എച്ച് സിസ്റ്റം ബോര്‍ഡ് ഓഫ് റീജന്‍റ്സ് പ്രസിഡന്‍റ്), ഡീന്‍ കാത്രിന്‍ ടാര്‍ട്ട് (യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണ്‍ കോളേജ് ഓഫ് നഴ്സിംഗ്), ജാനറ്റ് ലെതെര്‍വുഡ് (ചീഫ് നഴ്സിംഗ് ഓഫീസര്‍, മെഥഡിസ്റ്റ് ഷുഗര്‍ലാന്‍ഡ് ഹോസ്പിറ്റല്‍), കോറി റസല്‍ (നഴ്സിംഗ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, എം.ഡി. ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍റര്‍), ഫോര്‍ട്ബെന്‍ഡ് കോര്‍ട്ട് ജഡ്ജി ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, ഡോണ സ്റ്റുള്‍സ് (അസോസിയേറ്റ് ഡയറക്ടര്‍, വി.എ. മെഡിക്കല്‍ സെന്‍റര്‍), ഡോ. ആഗ്നസ് തെരിഡി (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡണ്ട്), ലീന ഈപ്പന്‍ (ഡയറക്ടര്‍, എഡ്വിന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

IMG_2147കോണ്‍ഗ്രസ്സ്മാന്‍ പീറ്റ് ഓള്‍സണ്‍, ജഡ്ജ് കെ.പി.ജോര്‍ജ്ജ്, മിസ്സൗറി സിറ്റി മേയര്‍ യോലണ്ട ഫോഡ്, സ്റ്റാഫോര്‍ഡ് മേയര്‍ ജോ സിമ്മര്‍മാന്‍, ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, സ്റ്റാഫ്ഫോര്‍ഡ് മയൂര്‍ ലിയോണാര്‍ഡ് സ്കാര്‍സെല്ല എന്നിവരുടെ പ്രൊക്ലമേഷന്‍സ് സ്വീകരിച്ചു.

ക്ലിനിക്കല്‍ എക്സലന്‍സ്, എപിഎന്‍ (APN) അവാര്‍ഡിന് അനുമോള്‍ തോമസും, ഏലിയാമ്മ ബേബി ആര്‍എന്‍ അവാര്‍ഡിനും അര്‍ഹരായി. മികച്ച കമ്മ്യൂണിറ്റി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ കോശി തോമസ് (സി.ഇ.ഓ വോയിസ് ഓഫ് ഏഷ്യ), സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍, നേര്‍കാഴ്ച പത്രം) റോസ് ജീന്‍ ഗെയ്ല്ലസ് (യുണെറ്റഡ് ലെറ്റ് ഓഫ് ഹോപ്പ്), ജോണ്‍ ഡബ്ല്യു വര്‍ഗീസ് ( ലെറ്റ് ദേം സ്മൈല്‍) എന്നിവര്‍ ഏറ്റുവാങ്ങി.

ഡയമണ്ട് സ്പോണ്‍സറായിരുന്ന ലീന ദാനിയേല്‍ (എഡ്വിന്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) പ്ലാറ്റിനം സ്പോണ്‍സര്‍മാരായ ജോണ്‍ ഡബ്ല്യു വര്‍ഗീസ്, ജോര്‍ജ് ഈപ്പന്‍ (പ്രോം‌പ്റ്റ് ഇന്‍ഷ്വറന്‍സ് ഏജന്‍സി), ആലിസണ്‍ വെന്‍ (സഫാരി റോഞ്ചിന്‍റെ മാനേജ്മെന്‍റ്),മറ്റു സ്പോണ്‍സര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

IMG_2096സില്‍വര്‍ ജുബിയോടനുബന്ധിച്ചു ഒരു സുവനീര്‍ പ്രകാശനവും നടത്തി. മനോഹരമായ സുവനീര്‍ പ്രസിദ്ധീകരണത്തിന് റെയ്ന റോക്കും ഡോ. ഓമന സൈമണും നേതൃത്വം നല്‍കി. ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 4 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും യുഎസില്‍ നിന്നുള്ള 2 വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ജോസഫ് സി. ജോസഫ്, മേരി തോമസ് എന്നിവര്‍ സമ്മാനിച്ചു. പുതുതായി ബിരുദമെടുത്ത റജിസ്റ്റേഡ് നഴ്സ്, ബിഎസ്എന്‍, എംഎസ്എന്‍, ഡോക്ടറേറ്റ് ഇന്‍ നഴ്സിംഗ് എന്നിവ ലഭിച്ചവരെ പ്രത്യേകം അനുമോദിക്കുകയും ചയ്തു.

ആകര്‍ഷണീയമായ സാംസ്കാരിക പരിപാടികള്‍ കൊണ്ട് ആഘോഷ രാവ് നിറഞ്ഞു നിന്നു. മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, സ്കിറ്റുകള്‍, ശ്രുതിമധുരമായ ഗാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ജൂബിലി ആഘോഷങ്ങള്‍ക്കു വര്‍ണപ്പകിട്ടേകി. രാവിലെ മുതല്‍ തന്നെ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഭക്ഷണ സ്റ്റാളുകള്‍ ജൂബിലി ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടി.

അനുമോള്‍ തോമസ്, റെയ്ന റോക്ക് എം.സി മാരായി വിവിധ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.

IMG_2097 IMG_2098 (1) IMG_2099 IMG_2125 IMG_2127 IMG_2140 IMG_2145 (1) IMG_2170 IMG_2171 IMG_2174 IMG_2182

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top