ഹൂസ്റ്റണ്‍ ശ്രീനാരായണ ഗുരു മിഷന്റെ സ്വപ്ന സാക്ഷാത്കാരം

sng1ഹൂസ്റ്റണ്‍: നാളുകളായി താലോലിച്ചുകൊണ്ടിരുന്ന ഹൂസ്റ്റണ്‍ നിവാസികളായ ശ്രീനാരായണ മിഷന്‍ അംഗങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഈ കഴിഞ്ഞ ജൂണ്‍ രണ്ടാം തീയതി ഞായറാഴ്ച ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഹോമ മന്ത്രങ്ങളാലും മഹായജ്ഞത്തോടും കൂടി ഭക്തിസാന്ദ്രമായ സമര്‍പ്പണ ചടങ്ങുകളോടെ ആഗ്രഹ സാഫല്യമായി. സമൂഹപ്രാര്‍ത്ഥന, ആദ്ധ്യാത്മിക പ്രഭാഷണം, ആശംസാ സന്ദേശങ്ങള്‍ എന്നിവക്കു ശേഷം അന്നദാനവും നടന്നു. അതിനു ശേഷം സര്‍വ്വശ്വൈര്യ പൂജയും മറ്റ് പ്രാര്‍ഥനാ യോഗവും നടന്നു.

sng3നവോത്ഥാന സഞ്ചാരത്തേയും സാമൂഹ്യ മുന്നേറ്റത്തെയും ദീപ്തമായ ദിശയിലേക്ക് കൊണ്ടു പോകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ചരിത്ര പുരുഷനായ ശ്രീനാരായണ ഗുരുദേവന്റെ “ഓം സാഹോദര്യം സര്‍വ്വത്ര ” എന്ന ആശയം ലോകം മുഴുവന്‍ പ്രചരിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് തദവസരത്തില്‍ ശ്രീമദ് ഗുരുപ്രസാദ് സ്വാമി ഉത്‌ബോധിപ്പിച്ചു. ഈ സംരംഭത്തിന് പിന്തുണ നല്‍കി സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും കേവലം വെറും നന്ദി വാക്കുകള്‍ക്കതീതമായ സൗഹൃദം ഞങ്ങള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഈ മഹാജ്യോതിസ്സിന്റെ പ്രഭ നമ്മുടെ സമൂഹത്തിലേക്ക് ഏകോദര സോദരബുദ്ധ്യാ പടര്‍ത്തുവാന്‍, വളര്‍ന്ന് പന്തലിച്ച് ലോകം മുഴുവന്‍ സോദരത്വേന വാഴുന്ന ഒരു മാതൃക സ്ഥാനമാക്കണമിതെന്നും ഉദ്‌ബോധിപ്പിച്ചു.

ഹൂസ്റ്റണ്‍ ശ്രീനാരായണ ഗുരു മിഷന്‍ പ്രസിഡന്റ് മുരളീ കേശവന്‍, സെക്രട്ടറി പ്രകാശന്‍ ദിവാകരന്‍, ട്രഷറര്‍ അനുരാജ് എന്നിവരുടെ ആശംസകളോടെ ഉത്ഘാടന മഹാമഹം സമ്പന്നമായി.

sng sng2

Print Friendly, PDF & Email

Related News

Leave a Comment