വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച

wma exe.committe 2019ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളില്‍ ഒന്നായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച 11 മണി മുതല്‍ 6.00 മണിവരെ അതിവിപുലമായ രീതിയില്‍ നടത്തുന്നു. ന്യൂറോഷലില്‍ ഉള്ള ആല്‍ബര്‍ട്ട് ലിണാര്‍ഡ് സ്കൂളില്‍ വെച്ചാണ് (25 Gerada Ln , New Rochelle , NY 10804) ആഘോഷ പരിപാടികള്‍ നടക്കുന്നത്.

ആഘോഷത്തോടനുബന്ധിച്ച് ‘പൂമരം’ എന്ന മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ്. കേരളത്തില്‍ നിന്നും എത്തുന്ന കലാകാരന്മാരും കലാകാരികളും ഉള്‍പ്പെടുന്ന ടീമാണ് പൂമരം അവതരിപ്പിക്കുന്നത്. പിന്നണിഗായകരായ വൈക്കം വിജയലക്ഷ്മിയും കല്ലറഗോപനും, മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരെയും, ഫ്യൂഷന്‍, ഹാസ്യം എന്നിവ ഉള്‍പ്പെടുത്തി എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ‘പൂമരം.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, അമേരിക്കയിലെ മറ്റ് പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാന്‍സ് പ്രോഗ്രാമുകള്‍, പൂമരം സ്‌റ്റേജ്‌ഷോ തുടങ്ങിയ കലാപരിപാടികളാണ് ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെസ്റ്റചെറ്ററിന്റെ ഓണത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി മാത്രം പ്രിസിദ്ധ സിനിതാരങ്ങള്‍, കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ അമേരിക്കയില്‍ എത്തുന്നു . ഇവരെല്ലാം നമ്മളില്‍ ഒരാളായി നമ്മോടൊപ്പം ഓണാഘോഷത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതാണ്.

വെസ്‌റ്‌ചെസ്റ്ററിന്റെ ഓണം നാട്ടിലെ കൃത്രിമങ്ങളില്‍ നിന്നും തിരിക്കുകളില്‍ നിന്നും ഇറങ്ങി നടന്ന് പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളില്‍, ആഘോഷങ്ങളില്‍ നാട്ടിലേക്കാളേറെ മനോഹാരിതയാര്‍ജ്ജിക്കുന്നു. ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്‌റ്‌ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയില്‍ എണ്ണപ്പെടുന്നുള്ളൂ.

നാല്‍പ്പത്തിനാല് ഓണം കണ്ട അപൂര്‍‌വ്വ സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. എല്ലാ വര്‍ഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവേലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു. മത സൗഹാര്‍ദ്ധത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവര്‍ഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ സമര്‍ത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നാക്കിമാറ്റാന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ എന്നും ശ്രദ്ധിക്കാറുണ്ട്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍ ,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറി നിരീഷ് ഉമ്മന്‍ , ട്രഷറര്‍ ടെറന്‍സണ്‍ തോമസ് , ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ് ന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment