Flash News

അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി ഇന്ത്യയുടെ തിരിച്ചടി; അവിശ്വസനീയതയോടെ ട്രം‌പ്

June 15, 2019

maxresdefaultവാഷിംഗ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടും പിടുത്തത്തിന് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയാണ് ട്രം‌പിന്റെ കടും‌പിടുത്തത്തിന് മോദി മറുപടി നല്‍കിയത്. ബദാം, വാള്‍നട്ട്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയുടെ സ്റ്റീല്‍,അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയിരുന്നു. ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും എടുത്ത് കളഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ നീക്കം.

ട്രം‌പ് യു.എസ്. പ്രസിഡന്റായ ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനവുമാണ് അധിക നികുതി ചുമത്തിയത്. 16746.84 കോടി രൂപയുടെ അധിക കയറ്റുമതിച്ചെലവ് ഇതുമൂലം ഇന്ത്യക്കുണ്ടായി. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചു.

എന്നാല്‍ കഴിഞ്ഞ ജൂണിലെടുത്ത ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ ജയ്ശങ്കര്‍, നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍ എന്നിവരടങ്ങിയ സംഘം പ്രത്യേക യോഗവും അടുത്തിടെ ചേര്‍ന്നിരുന്നു. തീരുമാനം നാളെ വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഉടന്‍ ഇറക്കും. തീരുമാനം നടപ്പിലാക്കിയാല്‍ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും. സ്റ്റീല്‍ അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലുണ്ട്.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്തുന്നത് വഴി ഒരു വര്‍ഷം 21.7 കോടി ഡോളര്‍ അധിക നികുതി വരുമാനം ഇന്ത്യയ്ക്കു കിട്ടും. വാല്‍നട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങള്‍ക്ക് 30% ആയിരുന്നത് 70% ആകും. രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, നട്ട്, ബോള്‍ട്ട്, പൈപ്പ് ഫിറ്റിങ്‌സ് തുടങ്ങിയവയൊക്കെ നികുതി ഉയരുന്നവയുടെ പട്ടികയിലുണ്ട്. യുഎസില്‍നിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്. ആപ്പിള്‍ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനവും. ഇവയ്‌ക്കൊക്കെ ഇവിടെ വില ഉയരാന്‍ വഴിയൊരുക്കും.

അതേസമയം അമേരിക്കന്‍ പേപ്പര്‍ ഉത്പ്പന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഇന്ത്യ, ചെന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകള്‍ മൂലം കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. അനേകം രാജ്യങ്ങള്‍ ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.

അതേസമയം, തന്‍റെ ഭരണത്തിന്‍ കീഴിലുള്ള രാജ്യത്തെ ഇനിയുമേറെ കാലം വിഡ്ഢികളാക്കാന്‍ താനനുവദിക്കില്ലെന്നും ചില രാജ്യങ്ങള്‍ അവര്‍ക്ക് കൊള്ളയടിക്കാനുള്ള ബാങ്കായാണ് അമേരിക്കയെ കാണുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശ മാധ്യമവുമായുളള അഭിമുഖത്തിലാണ് ട്രംപ് തുറന്നടിച്ചത്. പിന്നീട് തന്‍റെ ഒരു നല്ല സുഹൃത്ത് നരേന്ദ്ര മോദി എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്. യു. എസ് ഇന്ത്യയിലേക്കയക്കുന്ന മോട്ടോര്‍ ബെക്കുകള്‍ക്ക് നൂറ് ശതമാനം തീരുവ, ഇന്ത്യ തിരിച്ചയക്കുന്നവയ്ക്ക് തീരുവയില്ല. ഞാന്‍ മോദിയെ വിളിച്ചു, ഇത് സാധ്യമല്ലെന്ന് പറഞ്ഞു. അങ്ങനെ ആ ഒറ്റക്കോളില്‍ മോദി കുറച്ചത് 50 ശതമാനമാണ്. തീരുവയില്ലായ്മയും 50 ശതമാനവും സമാനമല്ലാത്തതിനാല്‍ അതും സ്വീകാര്യമല്ലെന്ന് പറഞ്ഞു. അവിടെ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ഇന്ത്യ – യു.എസ് നികുതിചര്‍ച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top