എല്‍സി മാഡത്തിന്, ജന്മദിനാശംസകള്‍ (കവിത)

elsy bannerനന്മകളായിരം പേറിയെത്തും, തവ
ജന്മദിനമാമീ പുണ്യനാളില്‍,
ആനന്ദത്തേനൂറും, ആശംസകളുടെ
ആയിരം ചേലെഴും പൂച്ചെണ്ടുകള്‍!

ഭവ്യത തന്‍ പ്രതിരൂപമാം നിങ്ങള്‍ തന്‍
സര്‍വ്വരും വാഴ്ത്തി പുകഴ്ന്നരുളും,
കാവ്യലോകത്തിലുമെന്നും, നറു നവ
കാവ്യങ്ങളൂറട്ടെ, തൂലികയില്‍!

അല്ലയോ സോദരീ, എല്‍സി മാഡം, മേലും
അല്ലലില്ലാത്തൊരു ജീവിതവും,
ആയുസ്സു, മാനന്ദ, മഷ്ടസൗഭാഗ്യവും
ആരോഗ്യവും ദൈവം നല്‍കിടട്ടെ!

എന്നെന്നും നിങ്ങള്‍ തന്‍ കൂടെയുണ്ടാവട്ടെ,
ഏവരും വാഴ്ത്തുമാ വാക്പടുത്വം!
കൈവിരല്‍ത്തുമ്പത്ത് തുള്ളിത്തുളുമ്പട്ടെ,
കൈതവമേശാത്ത വാങ്മയത്വം!

PHOTO of Shankar-2small

Print Friendly, PDF & Email

Related News

Leave a Comment