ഇന്നത്തെ നക്ഷത്ര ഫലം (16 ജൂണ്‍ 2019)

1539173628-rashifal-8അശ്വതി: പരിഭ്രമത്താല്‍ പരീക്ഷയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയില്ല. പകര്‍ച്ചവ്യാധി പിടിപെടും. യാത്രാക്ലേശത്താല്‍ ദേഹക്ഷീണം വർധിക്കും.

ഭരണി : പുതിയ വിജ്ഞാനം ആര്‍ജിക്കാന്‍ അവസരമുണ്ടാകും. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദുഷ്കീര്‍ത്തി ഒഴിവാകാന്‍ അധികാര സ്ഥാനം ഉപേക്ഷിക്കും.

കാര്‍ത്തിക : അറിവു പ്രകടിപ്പിക്കാന്‍ സാധിക്കും. ചര്‍ച്ചകളില്‍ വിജയിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. മംഗളകർമങ്ങളില്‍ പങ്കെടുക്കും

രോഹിണി : മംഗളവേളയില്‍ പങ്കെടുക്കും. ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും. തൊഴില്‍ മേഖലയിലുള്ള അനിഷ്ടങ്ങള്‍ ഒഴിഞ്ഞുമാറാന്‍ പ്രത്യേക വഴിപാടുകള്‍ നേരും.

മകയിരം : ഓർമശക്തിയും കര്‍ത്തവ്യബോധവും പ്രവര്‍ത്തനക്ഷമതയും മനസ്സാന്നിദ്ധ്യ വും ആത്മവിശ്വാസവും വർധിക്കും. കടം കൊടുത്ത സംഖ്യലഭിക്കും. സംഘനേതൃത്വസ്ഥാനം വഹിക്കും.

തിരുവാതിര: വാക്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കും. അദൃശ്യമായ കഴിവുകള്‍ വന്നുചേരും. ആത്മവിശ്വാസം വർധിക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

പുണര്‍തം: ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ജോലിക്കൂടുതല്‍ അനുഭവപ്പെടും. ആശയവിനിമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധപരിശോധന വേണ്ടി വരും.

പൂയം: ഗ്രാമപ്രദേശത്തെ ഗൃഹം പൂട്ടിയിട്ട് പട്ടണത്തിലേക്ക് താമസം മാറ്റും. മാതാ പിതാക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. സമീപത്തുളള പട്ടണത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

ആയില്യം : ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രത്യുപകാരം ചെയ്യാന്‍ അവസരമുണ്ടാകും. സുകൃതകർമങ്ങള്‍ക്ക് പണം ചെലവാ ക്കും.

മകം : ദൂര്‍വാശി ഉപേക്ഷിക്കണം. ചുമതലകള്‍ അന്യരെ ഏൽപ്പിച്ചാല്‍ അബദ്ധമാകും. വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കുകയില്ല. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുക യില്ല.

പൂരം : സന്താനസൗഖ്യവും മനഃസമാധാനവും ആഗ്രഹസാഫല്യവും ഉത്സാഹവും ആ ത്മവിശ്വാസവും ഉണ്ടാകും. വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ പങ്കെടുക്കും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

ഉത്രം : മത്സരരംഗങ്ങളില്‍ വിജയിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പി ക്കാന്‍ തയാറാകും. ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും.

അത്തം : ആശയങ്ങള്‍ അന്തിമമായി അപരാധത്തില്‍ കലാശിക്കും. കാര്യസാദ്ധ്യങ്ങള്‍ കാലതാമസമുണ്ടാകും. ചര്‍ച്ചകള്‍ പരാജയപ്പെടും. പണം നഷ്ടപ്പെടും. മദ്ധ്യസ്ഥതയ്ക്ക് പോകരുത്.

ചിത്ര : വിശ്വസ്തജീവനക്കാരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. പകര്‍ ച്ചവ്യാധി പിടിപെടും. അനുചിതപ്രവൃത്തികളില്‍ നിന്നും പിന്മാറണം. മുന്‍കോപം നിയന്ത്രിക്കണം.

ചോതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പ്രവര്‍ത്തനക്ഷമതയും കാര്യനിര്‍വഹണശക്തിയും വർധിക്കും. അനൗദ്യോഗികമായി ധനാഗമനമുണ്ടാകും.

വിശാഖം : കൂടുതല്‍ ചുമതകള്‍ ഏറ്റെടുക്കും. അനുഭവജ്ഞാനത്താല്‍ ആഗ്രഹസാഫല്യമുണ്ടാകും. സ്വസ്ഥതയും സമാധാനവും അഭീഷ്ടകാര്യവിജയവും ഉണ്ടാകും. ലാഭശതമാന വ്യവസ്ഥയോടുകൂടി വ്യാപാരം തുടങ്ങും.

അനിഴം : കലാകായികരംഗങ്ങളില്‍ പരിശീലനം തുടങ്ങും. പുതിയ വ്യാപാരം തുടങ്ങുന്ന തിനെപ്പറ്റി പുനരാലോചിക്കും. കുടുംബതര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ചകള്‍ ക്കു തയാറാകും.

തൃക്കേട്ട: ദുഷ്ചിന്തകള്‍ അറ്റാന്‍ ഈശ്വരപ്രാര്‍ത്ഥനകള്‍ സഹായമാകും. മാസങ്ങള്‍ ക്കു മുമ്പു തുടങ്ങിവച്ച പദ്ധതി പൂര്‍ത്തീകരിക്കും. ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാതാത്മനാ സഹകരിക്കും.

മൂലം : മാന്യതയോടുകൂടിയ സമീപനം അവലംബിക്കും. ആത്മവിശ്വാസം വർധിക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. സ്വയംഭരണാധികാരം ലഭിക്കും.

പൂരാടം : അസൂയാലുക്കളുടെ കുപ്രചരണത്താല്‍ മനോവിഷമം തോന്നും. വാക്കുകളും പ്രവൃത്തികളും ഫലവത്താകും. അറിവുകള്‍ കൈമാറാനവസരമുണ്ടാകും.

ഉത്രാടം : അമിതാവേശം നിയന്ത്രിക്കണം. പട്ടണവികസനം ഉണ്ടാകുമെന്നറിവു ലഭിച്ച തിനാല്‍ ഭൂമി വില്പന തല്ക്കാലം ഉപേക്ഷിക്കും. ഔദ്യോഗികചര്‍ച്ചകള്‍ മാറ്റിവയ്ക്കും.

തിരുവോണം : പുതിയ ചുമതല ഏറ്റെടുക്കും. കഫ നീര്‍ദ്ദോഷ രോഗങ്ങള്‍ വർധി ക്കും. നിദ്രാഭംഗം അനുഭവപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും. കീഴ്വഴക്കം തെറ്റിച്ചാല്‍ അബദ്ധമാകും.

അവിട്ടം : ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അവഗണിക്കപ്പെട്ട വിഷയങ്ങള്‍ പരി ഗണിക്കപ്പെടും. ക്രയവിക്രയങ്ങളില്‍ സാമ്പത്തികനേട്ടമുണ്ടാകും.

ചതയം : മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. മംഗളവേളകളില്‍ പങ്കെടു ക്കാനവസരമുണ്ടാകും. പുത്രന്‍റെ പ്രകീര്‍ത്തിയില്‍ സന്തോഷം തോന്നും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.

പൂരോരുട്ടാതി : മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ദീര്‍ഘകാലനിക്ഷേപ മെന്ന നിലയില്‍ ഭൂമി വാങ്ങും. ബന്ധുഗൃഹത്തില്‍ അത്താഴവിരുന്നിന് അവസരമുണ്ടാകും.

ഉത്രട്ടാതി: സജീവസാന്നിദ്ധ്യത്താല്‍ പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

രേവതി : പ്രലോഭനങ്ങളില്‍ അകപ്പെടരുത്. പുത്രന്‍ വരുത്തിവച്ച കടം തീര്‍ക്കാന്‍ ഭൂമി വിൽക്കാന്‍ തയ്യാറാകും. ശുഭകർമങ്ങള്‍ക്ക് പുറപ്പെടരുത്.

Print Friendly, PDF & Email

Related posts

Leave a Comment