- Malayalam Daily News - https://www.malayalamdailynews.com -

ഫ്രറ്റേണിറ്റി സ്കൂള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം എ.എസ്.എമ്മില്‍ ജൂണ്‍ 17 തിങ്കളാഴ്ച

flagപാലക്കാട്: ‘അലകളായി ഉയരട്ടേ സാഹോദര്യം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ സ്കൂള്‍ തല ഉദ്ഘാടനം ആലത്തൂര്‍ എ.എസ്.എം സ്കൂളില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 ന് നടക്കും. സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷഫ്രിന്‍, സെക്രട്ടറി സാന്ദ്ര എം.ജെ, പാലക്കാട് ജില്ലാ പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല എന്നിവര്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥി പ്രകടനവും മലമ്പുഴ എസ്.പി ലൈന്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന നാസിക് ഡോളും അരങ്ങേറും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]