Flash News

സൗമ്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു; കാരണം വിവാഹഭ്യര്‍ത്ഥന നിരസിച്ചത്; അജാസിന്റെ മൊഴി

June 17, 2019

soumya-murder.1.237917സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‌കരനെ തീ വെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്ന് പ്രതി അജാസിന്റെ മൊഴി. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊല ചെയ്യാന്‍ കാരണമെന്നും ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുമ്പാകെ അജാസ് മൊഴി നല്‍കി.

സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മര്‍ദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നല്‍കി. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികളും ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ് ഐ പറഞ്ഞു.

ശരീരത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൗമ്യയെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അവളെ കയറിപ്പിടിച്ചതാണ് തനിക്ക് പൊള്ളലേല്‍ക്കാന്‍ കാരണമായതെന്ന് അജാസ് വ്യക്തമാക്കി.

66--4--jpg_710x400xtവള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സൗമ്യ പുഷ്‌കരനെ ശനിയാഴ്ചയാണ് ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അജാസ് വാഹനമിടിപ്പിച്ചു വെട്ടിയും തീ കൊളുത്തിയും കൊന്നത്. സൗമ്യയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാല്‍ പെട്ടന്നുതന്നെ സൗമ്യ സ്കൂട്ടറില്‍ പുറത്തേക്കു പോയി. ഇതോടെയാണ് കാര്‍ ഇടിച്ച് വീഴ്ത്തിയത്. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാള്‍ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ചു. കാറില്‍ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരുടെയും ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിക്കുകയാണ്. വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല. ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്ത് നിന്നെടുത്ത വാടക കാറിലാണ് അജാസ് എത്തിയത്. കാറിന്‍റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോള്‍ കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തസാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

soumyaസൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലിബിയയിലുള്ള ഭര്‍ത്താവ് സജീവന്‍ ബുധനാഴ്ച നാട്ടിലെത്തും. തുടര്‍ന്നാവും സംസ്കാരം. സൗമ്യയെ കൊലപ്പെടുത്തിയ അജാസ് ആലപ്പുഴ മെഡി. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 60 ശതമാനത്തിനു മുകളില്‍ പൊള്ളലുണ്ട്.

ചെങ്ങന്നൂര്‍ ഡിവെ.എസ്.പി അനീഷ് വി. കോര, മാവേലിക്കര സി ഐ പീറ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വള്ളികുന്നം എസ് ഐ ഷൈജു ഇബ്രാഹിം സൗമ്യയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. കഴുത്തില്‍ 15 സെന്‍റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ ഡോ. അനൂപ്, ഡോ. ദീപ്തി എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബന്ധുക്കളും ജില്ലാ പഞ്ചായയത്ത് അംഗം കെ.പി. ശ്രീകുമാര്‍, ക്ളപ്പന പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ഇക്ബാല്‍ എന്നിവര്‍ ര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top