ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഹെക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാറിന്റെ ഏകാധിപത്യ ശൈലിക്ക് ഏറ്റ തിരിച്ചടി: ഷംസീര്‍ ഇബ്രാഹിം

IMG-20190617-WA0368
ഫ്രറ്റേണിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ സ്കൂള്‍ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം ആലത്തൂര്‍ എ.എസ്.എം വിദ്യാര്‍ത്ഥി ഇര്‍ഫാന് മെമ്പര്‍ഷിപ്പ് കാര്‍ഡ് കൈമാറി നിര്‍വഹിക്കുന്നു

ആലത്തൂര്‍: ‘അലകളായ് ഉയരട്ടേ സാഹോദര്യം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന തലത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ സ്കൂള്‍ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം എ.എസ്.എം സ്കൂള്‍ വിദ്യാര്‍ത്ഥി ഇര്‍ഫാന് മെമ്പര്‍ഷിപ്പ് കാര്‍ഡ് കൈമാറി നിര്‍വഹിച്ചു.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹെക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാറിന്‍റെ ഏകാധിപത്യ ശൈലിക്ക് ഏറ്റ തിരിച്ചടിയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. ഉന്നത, പൊതു വിദ്യാഭ്യാസ മന്ത്രിമാര്‍ നോക്കുകുത്തിയായി ഇടത് അധ്യാപക സംഘടനകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാലയത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷഫ്രിന്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി എ.എസ്.എം യൂണിറ്റ് പ്രസിഡന്‍റായി ഇര്‍ഫാനെയും സെക്രട്ടറിയായി അനസിനെയും സംസ്ഥാന പ്രസിഡന്‍റ് പ്രഖ്യാപിച്ചു. യൂണിറ്റ് ഭാരവാഹികള്‍ക്ക് ഹാരാര്‍പ്പണം നടത്തി. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ആലത്തൂര്‍ ടൗണിലേക്ക് നടന്ന പ്രകടനത്തിന് മലമ്പുഴ എസ്.പി ലൈന്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാസിക് ഡോള്‍ മിഴിവേകി. സംസ്ഥാന സെക്രട്ടറി സാന്ദ്ര എം.ജ്രെ, പാലക്കാട് ജില്ലാ പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല എന്നിവര്‍ സംസാരിച്ചു. മഹേഷ് തോന്നക്കല്‍, എസ്. മുജീബുറഹ്മാന്‍, ആദില്‍ എ, കെ.എം സാബിര്‍ അഹ്സന്‍, ഫാസില്‍ ആലത്തൂര്‍, ഹിഷാം, ഇജാസ്, ഹസീബ്, നാസിഹ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment