പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് മമതാ ബാനര്‍ജിയടക്കം നേതാക്കള്‍ പങ്കെടുക്കില്ലെന്ന്

Mamata-modiപ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യോഗം ബഹിഷ്ക്കരിക്കുമെന്ന് ടി.എം.സി നേതാവ് മംമ്താ ബാനർജി ബാനര്‍ജി.
ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, ടി.ആർ.എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖർ റാവു, ടി.ഡി.പി നേതാവ് എൻ ചന്ദ്രബാബു നായിഡു തുടങ്ങിയവർ ബുധനാഴ്ച പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ചർച്ച ചെയ്യുന്നതിനാണ് യോഗം. തെലുങ്കു ദേശം പാർട്ടിയെ പ്രതിനിധീകരിച്ച് എം.പി ഗന്ദൂർ ജയദേവ് പങ്കെടുക്കും. ഓരോ പാർട്ടിയുടെയും നേതാക്കളെയാണ് മോദി വിളിച്ചിരിക്കുന്നത്. രാജ്യസഭയിലെയോ ലോക്‌സഭയിലെയോ ഒരു അംഗമെങ്കിലും പങ്കെടുക്കണം. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നീതി ആയോഗ് യയോഗത്തിലും പങ്കെടുത്തിരുന്നില്ല. വർക്കിങ്ങ് പ്രസിഡന്റ് ആണ് ആ യോഗത്തിൽ പങ്കെടുത്തത്.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ കഴിയുന്നതല്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരു വെള്ളപേപ്പര്‍ നല്‍കി അതില്‍ ഈ ആശയത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം മതിയായ സമയമെടുത്ത് അറിയിക്കാന്‍ ആവശ്യപ്പെടുകയെങ്കിലും വേണം’, കത്തില്‍ മമത ആവശ്യപ്പെട്ടു.

പ്രതികരണം വ്യക്തമാക്കി മമത പാര്‍ലമെന്ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷിക്ക് കത്ത് നല്‍കി. പാര്‍ലമെന്ററി കാര്യ മന്ത്രിക്കെഴുതിയ കത്തില്‍ സംസ്ഥാനങ്ങളിലെ 117 ജില്ലകളെ തെരഞ്ഞെടുത്ത് പ്രത്യേക വികസനം നടത്താനുള്ള പദ്ധതിയെയും മമത എതിര്‍ത്തു. തന്റെ സംസ്ഥാനത്തിന്റെ സമഗ്രവികസന കാഴ്ചപ്പാടിന് എതിരാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. എല്ലാ ജില്ലകളെയും ഒരേ പരിഗണനയോടെ കാണുകയാണ് തന്റെ ലക്ഷ്യമെന്നും മമത പറഞ്ഞു.

അതേസമയം മമതയുടെ ഈ തണപ്പുന്‍ പ്രതികരണം ആദ്യമായല്ല, മുമ്പും മോദിയുടെ യോഗം ബഹിഷ്‌കരിക്കാന്‍ മമത തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി ജൂണ്‍ 15ന് വിളിച്ചുചേര്‍ത്ത നിതി ആയോഗിന്റെ യോഗത്തില്‍നിന്നും മമത വിട്ടുനിന്നിരുന്നു. പ്ലാനിങ് കമ്മീഷനെ മാറ്റി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിതി ആയോഗ് ഫലപ്രദമല്ലെന്നും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാത്ത പദ്ധതിയുടെ യോഗത്തില്‍ താന്‍ പങ്കെടുക്കുന്നത് എന്തിനാണെന്നുമായിരുന്നു മമത അന്ന് ഉന്നയിച്ചത്. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലും മമത പങ്കെടുത്തിരുന്നില്ല. ബി.ജെ.പിയോടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പാണ് മമത തന്റെ ബഹിഷ്‌കരണങ്ങളിലൂടെ വ്യക്തമാക്കുന്നതെന്നാണ് സൂചന. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷം രൂക്ഷമായതും മമതയെ ചൊടിപ്പിക്കുന്നുണ്ട്

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment