പ. കാതോലിക്കാ ബാവക്ക് ഫ്‌ളോറിഡ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്വീകരണം – ജൂലൈ 15-ന്

IMG_3300സൗത്ത് ഫ്‌ളോറിഡ: പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ഭാവക്ക് സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്വീകരണം സംഘടിപ്പിക്കുന്നു. ജൂലൈ 15 തിങ്കളാഴ്ച ആദ്യമായി ഇടവക സന്ദര്‍ശിക്കുന്ന ബാവാ തിരുമേനിക്ക് ഉജ്ജ്വല സ്വീകരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി റവ.ഫാ. ഡോ. ജോയ് പൈങ്കോലില്‍, റവ. ഫാ. ഡോ. ജേക്കബ് മാത്യൂ, റവ .ഫാ. ഫിലിപ്പോസ് സ്‌കറിയാ എന്നിവര്‍ അറിയിച്ചു.

സമ്മേളനം വിജയിപ്പിക്കുന്നതിന് പി.എ. ഏലിയാസ്, വിജയന്‍ തോമസ്, തോമസ് ചെറിയാന്‍, വിന്റു മാമന്‍, ജസിക്ക അലക്‌സാണ്ടര്‍, സി.ഡി. ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി സജീവമായി രംഗത്തുണ്ട്.

അന്നേ ദിവസം വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷമാണ് പൊതുസമ്മേളനം നടക്കുന്നതെന്ന് സെക്രട്ടറി മാത്യു വര്‍ഗീസ്, ട്രഷറര്‍ എം.വി. ചാക്കോ എന്നിവര്‍ പറഞ്ഞു. സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സാന്നിധ്യ സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് (സെക്രട്ടറി) 954 234 1201, എം.വി. ചാക്കോ (ട്രഷറര്‍) 954 401 6775.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News