ഇന്നത്തെ നക്ഷത്ര ഫലം (20 ജൂണ്‍ 2019)

zodiacsigns-9_20190695683അശ്വതി: കരാറുജോലിയില്‍ ഒപ്പുവെക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഭരണി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. പധതികള്‍ വിജയിക്കും.

കാര്‍ത്തിക: അന്തിമവിജയം അനുകൂലമാകും. വിജയസാധ്യത വിലയിരുത്താന്‍ വിദഗ്ധോപദേശം തേടും. യാഥാര്‍ഥ്യത്തോടു യോജിക്കുന്ന ഉപദേശങ്ങള്‍ സ്വീകരിക്കും.

രോഹിണി: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. നഷ്ടക്കച്ചവടത്തില്‍ നിന്നും യുക്തിപൂര്‍വം പിന്മാറും. കുടുംബത്തില്‍ സമാധാനമുണ്ടാകും.

മകയിരം: അഭയം പ്രാപിച്ചു വരുന്നവര്‍ക്ക് ആശ്രയം നല്‍കും. പുത്രപൗത്രാദികളോടൊപ്പം ബന്ധുഗൃഹത്തിലേക്ക് യാത്രപുറപ്പെടും. ഭാവനകള്‍ യാഥാര്‍ഥ്യമാകും.

തിരുവാതിര: സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. വിദേശയാത്രക്ക് അനുമതി ലഭിക്കും. ജാമ്യം നില്‍ക്കരുത്. അസുഖങ്ങളാല്‍ അവധിയെടുക്കും.

പുണര്‍തം: അബദ്ധങ്ങളില്ലാതിരിക്കാന്‍ കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറും. സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറി സ്വന്തമായ പ്രവര്‍ത്തനമേഖലകള്‍ക്ക് തുടക്കം കുറിക്കും

പൂയ്യം: ചര്‍ച്ചകള്‍ വിജയിക്കും. മാതാവിന് അസുഖം വര്‍ധിക്കും. ഭരണസംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും.

ആയില്യം: പുതിയ ഉദ്യോഗത്തിന് അവസരമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. വിവാഹം, പിറന്നാള്‍ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. അപര്യാപ്തതകള്‍ക്കനുസരിച്ച് ജീവിക്കാന്‍ തയ്യാറാകും.

മകം: ഉപരിപഠനത്തിനു ചേരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. സുപ്രധാനമായ തീരുമാനം സ്വീകരിക്കും. ഉന്നതപദവി ലഭിക്കും.

പൂരം: നിസാരകാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രയത്നം വേണ്ടിവരും. ശുഭകര്‍മങ്ങളില്‍ നി ന്നും പിന്മാറുകയാണു നല്ലത്. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം.

ഉത്രം: ദേഹാസ്വാസ്ഥ്യത്താല്‍ ചുമതലകള്‍ കീഴ്ജീവനക്കാരെ ഏല്‍പിക്കും. ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടമില്ലാതത്തിനാല്‍ ഉപരിപഠനത്തിന് ചേരാന്‍ തീരുമാനിക്കും.

അത്തം: ആത്മധൈര്യവും, ആത്മവിശ്വാസവും വര്‍ധിക്കും. ഇടപെടുന്ന കാര്യങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തിയുണ്ടാകും. പുതിയ വിജ്ഞാനം ആര്‍ജിക്കാന്‍ അവസരമുണ്ടാകും.

ചിത്ര: ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും. ആത്മാഭിമാനവും ആത്മവിശ്വാസവും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും.

ചോതി: സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. സ്വസ്ഥതയും സമാധാനവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും. ഗഹനമായ വിഷയങ്ങള്‍ പരിഹരിക്കും.

വിശാഖം: പുതിയ സ്നേഹബന്ധം ഉടലെടുക്കും. സന്തുഷ്ടിയും സമാധാനവുമുണ്ടാകും. ഗൃഹനിര്‍മാണത്തിന് ഭൂമിവാങ്ങും. കലാകായിക പരിശീലനങ്ങള്‍ പുനരാരംഭിക്കും.

അനിഴം: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കും. സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ആശ്വാസത്തിനു വഴിയൊരുക്കും. ഉത്സവാഘോഷത്താല്‍ ആഹ്ലാദമനുഭവപ്പെടും

തൃക്കേട്ട: ഭൂമിക്രയവിക്രയങ്ങളില്‍ പുനഃപ്രവശിക്കും. ബന്ധുക്കള്‍ വിരുന്നുവരും. തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള യുക്തിയും നിഷ്കര്‍ഷയും ഉണ്ടാകും.

മൂലം: വസ്തുതര്‍ക്കം പരിഹരിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ഉദ്യോഗം നഷ്ടപ്പെടുമെന്ന സൂചന ലഭിക്കും. യാഥാര്‍ഥ്യബോധമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയി ക്കും.

പൂരാടം: ക്രവിക്രയങ്ങളില്‍ സാമ്പത്തിക പുരോഗതിനേടും. ധാര്‍മിക ഉത്തരവാദിത്ത്വങ്ങള്‍ വര്‍ധിക്കും. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സാധിക്കും.

ഉത്രാടം: വിവിധങ്ങളും വ്യത്യസ്ഥങ്ങളുമായ പ്രവര്‍ത്തികള്‍ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. തൃപ്തിയായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

തിരുവോണം: പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാവില്ല. അസുഖങ്ങള്‍ക്ക് വിദഗ്ധപരിശോധന വേണ്ടിവരും. പണം കടം കൊടുക്കരുത്. അഭിപ്രായവ്യത്യാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.

അവിട്ടം: ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. നീതിപൂര്‍വമുളള സമീപനം സര്‍വകാര്യവിജയത്തിനു വഴിയൊരുക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.

ചതയം: ഓര്‍മശക്തി കുറയും. അധികച്ചെലവു നിയന്ത്രിക്കും. വിശ്വസ്ത ജീവനക്കാരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും.

പൂരോരുട്ടാതി: ഇടപെടുന്ന കാര്യങ്ങളില്‍ ഫലപ്രാപ്തിയുണ്ടാകും. അധികാരപരിധി വര്‍ധിക്കും. വ്യായാമവും പ്രാണായാമവും വര്‍ധിക്കും.

ഉത്രട്ടാതി: പുതിയ സ്നേഹബന്ധം ഉടലെടുക്കും. തൊഴില്‍മേഖലയിലുളള അനിഷ്ടങ്ങള്‍ ഒഴിഞ്ഞുമാറുവാന്‍ പ്രത്യേക വഴിപാടുകള്‍ നേരും. ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകും.

രേവതി: പണമിടപാടുകളില്‍ സൂക്ഷിക്കണം. പ്രസ്താവനകള്‍ ഫലവത്താകും. ഭക്ഷ്യ വിഷബാധക്കു യോഗമുണ്ട്. ജീവിതമാര്‍ഗത്തിന് വഴിത്തിരിവുണ്ടാകും.

Print Friendly, PDF & Email

Related News

Leave a Comment